IBC- Complete Business News in Malayalam
Breaking news  
23 May 2018 Wednesday
 
ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും താഴ്ച്ചയിലേക്ക്!

മുംബൈ: ബജറ്റിന്റെ ആഘാതം ഓഹരി വിപണിയില്‍ മാറ്റമില്ലാതെ തുടരുന്നു. ആദ്യ ദിനം വ്യാപാരം ആരംഭിച്ചപ്പോള്‍ 400 പോയിന്റ് താഴ്ന്ന ബോംബൈ സൂചിക സെന്‍സെക്‌സ് 35,000 ലും താഴെ പോയി. ദേശീയ സൂചിക നിഫ്റ്റിയും 150 പോയിന്റോളം താഴ്ന്നു. സെന്‍സെക്‌സ് 527.75 പോയന്റ് താഴ്ന്ന് 34,539 ലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. 166 പോയന്റ് താഴ്ന്ന 10,594 ലാണ് നിഫ്റ്റി. ബജറ്റില്‍, പഴയ അവതാരമായ (എല്‍.ടി.സി.ജി ടാക്‌സ്) മൂലധന നേട്ടനികുതിയെ തിരിച്ച് കൊണ്ടുവന്നതാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ നഷ്ടവും ബാധിച്ചു.
വിപ്രോ, ടാറ്റാ മോട്ടോര്‍സ് ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ എന്നിവരുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ബജാജ് ഓട്ടോ ഹീറോ മോട്ടോ കോര്‍പ്പ്, റിലയന്‍സ്, എസ്.ബി.ഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എന്നിവരുടെ ഓഹരികള്‍ നഷ്ടത്തിലാണ്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.