IBC- Complete Business News in Malayalam
Breaking news  
18 February 2018 Sunday
 
പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്!!

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും.
കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.
ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയത്.
ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നുണ്ട്.
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ കൂടിയ പുനരവലോകന സമിതിയാണ് നിരക്കുകളില്‍ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍, അഞ്ചംഗ സമിതിയിലെ നാലു പേര്‍ നിരക്കില്‍ മാറ്റം വേണ്ടെന്ന നിലപാടിനെ അനുകൂലിച്ചപ്പോള്‍ മറ്റൊരംഗമായ മൈക്കിള്‍ പെട്രാ 25 ബേസിക് പോയിന്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും.കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.
ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയത്.
ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നുണ്ട്.
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ കൂടിയ പുനരവലോകന സമിതിയാണ് നിരക്കുകളില്‍ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍, അഞ്ചംഗ സമിതിയിലെ നാലു പേര്‍ നിരക്കില്‍ മാറ്റം വേണ്ടെന്ന നിലപാടിനെ അനുകൂലിച്ചപ്പോള്‍ മറ്റൊരംഗമായ മൈക്കിള്‍ പെട്രാ 25 ബേസിക് പോയിന്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.