IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
ഫാസിസത്തേക്കാള്‍ ഭയക്കേണ്ടത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണെന്ന് അരുന്ധതി റോയ്

കോഴിക്കോട്: ഫാസിസത്തേക്കാള്‍ ഭീഷണിയുടെ രാഷ്ട്രീയത്തെയാണ് ഭയക്കേണ്ടതെന്ന് സാഹിത്യകാരി അരുന്ധതി റോയ്. വളരെ അപകടകരമായ കാലത്താണ് നാം ജീവിക്കുന്നതെന്നും അത് തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
രാജ്യത്തെ ധനവും പ്രകൃതി വിഭവങ്ങളും വിവരസാങ്കേതിക വിദ്യയുമെല്ലാം ചിലര്‍ മാത്രം കൈയ്യാളുകയാണ്. ആധാറിലൂടെയും മറ്റും ജനത്തെ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്.
ആയിരകണക്കിന് പേര്‍ എന്തിനെന്നറിയാതെ ജയിലുകളിലുകളില്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാരിനെതിരായ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ചരക്ക് സേവനനികുതിയും നോട്ട് നിരോധനവും ചെറുകിട മേഖലയെ തകര്‍ക്കുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി വന്‍കിട ബിസിനസുകാര്‍ അരങ്ങുവാഴുകയാണെന്നും അരുന്ധതി പറഞ്ഞു.
ഈ സാഹചര്യങ്ങളെ തുറന്നുകാണിക്കാനും പ്രതിരോധിക്കാനുമുള്ള ധൈര്യം കാണിക്കണമെന്നും അവര്‍ പറഞ്ഞു. മിക്ക സാഹിത്യോത്സവങ്ങളെയും നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും അതിനാലാണ് അത്തരം പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും അരുന്ധതി റോയ് വ്യക്തമാക്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.