IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
അന്താരാഷ്ട്ര ജൈവ വൈവിധ്യ കോണ്‍ഗ്രസ് 2018 ഒക്ടോബറില്‍ ഡെറാഡൂണില്‍

ജൈവവൈവിധ്യം  പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന വിഷയത്തില്‍ ഊന്നല്‍  

തിരുവനന്തപുരം: 2018 ഒക്ടോബര്‍  4 മുതല്‍ 6 വരെ ഡെറാഡൂണിലെ ഫോറെസ്റ്റ്  റിസെര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ച്  അന്താരാഷ്ട്ര ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ് നടക്കും. 'ജൈവവൈവിധ്യം  പാരിസ്ഥിതിക നാഗരികതയ്ക്ക്: വസുധൈവ കുടുംബകം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര  ജൈവ വൈവിധ്യ കോണ്‍ഗ്രസ് - 2018 സംഘടിപ്പിക്കുന്നത്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ,തിരുവനന്തപുരം),നവധാന്യ( ഡെറാഡൂണ്‍ ),ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഫോറെസ്ട്രി  റിസെര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ (ഐ സി എഫ് ആര്‍ ഇ, ഡെറാഡൂണ്‍ ),ഫോറെസ്റ്റ്  റിസെര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ് ആര്‍ ഐ), വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യൂ ഐ ഐ ,ഡെറാഡൂണ്‍ ), ഉത്തരാഖണ്ഡ്  ജൈവവൈവിധ്യ ബോര്‍ഡ്, ഉത്തരാഖണ്ഡ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവ സംയുക്തമായാണ്.

ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങളുമായി ഒത്തൊരുമയോടെ ജീവിക്കുക എന്ന ഭാരതീയ ദര്‍ശനം മുന്നോട്ടുവയ്ക്കാനും ജൈവവൈവിധ്യത്തെപ്പറ്റി ആഴത്തില്‍ അവബോധമുള്ള ഒരു മാനവ നാഗരികതയെ മുന്‍നിര്‍ത്തി, വ്യാവസായിക നാഗരികതയില്‍ നിന്ന് ജൈവവൈവിധ്യ നാഗരികതയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അഭ്യര്‍ത്ഥന എന്ന  നിലയിലുമാണ് ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നതെന്ന്  നവധാന്യ മാനേജിങ് ട്രസ്റ്റി ഡോ.വന്ദന ശിവ പറഞ്ഞു.

'വസുധൈവകുടുംബകം എന്ന സുപ്രധാന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സാണ് ഡെറാഡൂണില്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയിലെ മുന്‍നിര ജൈവവൈവിധ്യ വിദഗ്ദ്ധരെക്കൂടാതെ  ജൈവവൈവിധ്യ നാഗരികത എന്ന ദര്‍ശനം ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്ന ലോകത്തെ പ്രമുഖ ചിന്തകരും കോണ്‍ഗ്രസ്സിന്റെ ഭാഗമാകും,' ഡോ വന്ദന ശിവ കൂട്ടിച്ചേര്‍ത്തു.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സുസ്ഥിര വികസനം കൈവരിക്കുക  എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ജൈവവൈവിധ്യം എന്ന ആശയത്തെ വിലമതിച്ചും പരിപാലിച്ചും  പരിപോഷിപ്പിച്ചും  പാരിസ്ഥിതിക നാഗരികതയിലേയ്ക്കുള്ള പരിവര്‍ത്തനം സാധ്യമാക്കുക; ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന ദര്‍ശനത്തെ വലിയതോതില്‍  പ്രചരിപ്പിക്കാനുള്ള ഒരു പരസ്പര ബന്ധിത  ശൃംഖല രൂപപ്പെടുത്തി അതിന്റെ പ്രാപ്തി വര്‍ധിപ്പിക്കുക; ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠന മേഖലകളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുക, നാം അധിവസിക്കുന്ന ഭൂഗോളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യം, അതിന്  സമ്പദ് ഘടന, ആവാസവ്യവസ്ഥ, സൗന്ദര്യശാസ്ത്രം, സാംസ്‌കാരിക പരിണാമം എന്നിവയുമായുള്ള ബന്ധത്തെപ്പറ്റി അവബോധം വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളാണ് അന്താരാഷ്ട്ര ജൈവ വൈവിധ്യ  കോണ്‍ഗ്രസ്  2018നുള്ളത്.

അന്താരാഷ്ട്ര സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, വുമണ്‍ ബയോ ഡൈവേര്‍സിറ്റി കോണ്‍ഗ്രസ്സ് (ഡബ്‌ള്യു ബി സി), യൂത്ത് ബയോ ഡൈവേര്‍സിറ്റി കോണ്‍ഗ്രസ്സ് (വൈ ബി സി ), സിവില്‍ സൊസൈറ്റി മീറ്റുകള്‍, ശില്പശാലകള്‍, ദേശീയ ഫോട്ടോഗ്രഫി പ്രദര്‍ശനം, ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനം തുടങ്ങി നിരവധി  പരിപാടികള്‍  ഇതോടൊപ്പം അരങ്ങേറും. ലോകമെങ്ങുനിന്നും എത്തുന്ന ആയിരത്തിലേറെപ്പേര്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമാകും. അക്കാദമിക് രംഗത്തെ പ്രമുഖര്‍, ഗവേഷകര്‍,വിദ്യാര്‍ത്ഥികള്‍, സിറ്റിസണ്‍ സയന്റിസ്റ്റുകള്‍, കര്‍ഷകര്‍, കാര്‍ഷിക രംഗത്തെ വിവിധ വിഭാഗങ്ങളെ  പ്രതിനിധീകരിക്കുന്നവര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനെത്തും.

'പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന ജീവിതം നയിക്കാനും ജൈവവൈവിധ്യ പ്രോത്സാഹനത്തിനുള്ള തന്ത്രപരമായ പദ്ധതികള്‍ നടപ്പിലാക്കാനുമായി ഐക്യരാഷ്ട്ര സഭ പത്തുവര്‍ഷക്കാലത്തെ  യുണൈറ്റഡ്  നേഷന്‍സ് ഡികേഡ് ഓണ്‍ ബയോ ഡൈവേഴ്‌സിറ്റി  ആചരിക്കുന്ന  അവസരത്തിലാണ്  ഐ ബി സി 2018 നടക്കുന്നത്. കൂട്ടായ ശ്രമങ്ങളിലൂടെ  'ഐച്ചി ടാര്‍ഗറ്റ്' കരസ്ഥമാക്കാന്‍  സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതുണ്ട്. ജൈവ വൈവിധ്യ നഷ്ടം, അതിനുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കല്‍, ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും നടപ്പിലാക്കല്‍, ഇതിനോടകം കൈവരിച്ച നേട്ടങ്ങളെ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ്  2011-2022 

കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി (സി ബി ഡി ) നടക്കുന്നത് .ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍  ഓരോ രാജ്യത്തെയും ജൈവ വൈവിധ്യ ബോര്‍ഡുകള്‍ക്കും സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്,' ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാന്‍ ഡോ രാകേഷ് ഷാ , മെമ്പര്‍ സെക്രട്ടറി ശ്രീ. എസ്.എസ് റസയ്ലി എന്നിവര്‍ അഭിപ്രായപ്പെട്ടു.

'ജൈവവൈവിധ്യവും ഭൂമിയുടെ ആരോഗ്യവും, ജൈവവൈവിധ്യ പ്രതിസന്ധി, ജൈവവൈവിധ്യം സുസ്ഥിര ഭാവിക്ക്,ബയോ ഡൈവേഴ്‌സിറ്റി ഓഫ് നോളജ് സിസ്റ്റംസ്, സമ്പദ് വ്യവസ്ഥയുടെ ജൈവവൈവിധ്യം എന്നീ  വിഷയങ്ങള്‍ കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യും. കൂടാതെ, ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉള്ള ജൈവവൈവിധ്യ രംഗത്തിന്റെ സമ്പന്നമായ പാരമ്പര്യം, നിപുണതകള്‍, സാധ്യതകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനായി സര്‍ക്കാര്‍ -സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ഗവേഷണ-വികസന ലസ്ഥാപനങ്ങള്‍ (ആര്‍ & ഡി ), വിവിധ സാമൂഹ്യ വിഭാഗങ്ങള്‍, വ്യവസായ ഗ്രൂപ്പുകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാനാണ് ഐ ബി സി 2018 ലക്ഷ്യമിടുന്നത്,' പരിപാടിയുടെ സംഘാടകരില്‍ ഒരാളായ സിസ്സയുടെ പ്രസിഡന്റ് ഡോ .ജി ജി ഗംഗാധരന്‍ പറഞ്ഞു.

'ദൈനംദിന ജീവിതം, ഉപജീവനമാര്‍ഗങ്ങള്‍, സംസ്‌കാരം എന്നിവയ്ക്ക് ജൈവവൈവിധ്യവുമായുള്ള ബന്ധത്തെ ഉയര്‍ത്തിക്കാണിക്കുന്നതിനു പുറമേ ജൈവവൈവിധ്യ പരിപാലനത്തിന്റെ  പ്രാധാന്യം, ഈ രംഗത്ത്  വിജയം കൈവരിച്ചതിന്റെ കഥകള്‍, ജൈവവൈവിധ്യം നേരിടുന്ന ഭീഷണികള്‍ എന്നിവയെപ്പറ്റി പൊതുജനാവബോധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഐ ബി സി 2018- ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ബയോ ഡൈവേഴ്‌സിറ്റി എക്‌സിബിഷന്റെ ഭാഗമായി  ഉണ്ടാകുമെന്ന്,' സിസ്സ സെക്രട്ടറിയും  കേരള സര്‍വകലാശാല ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീനുമായ  ഡോ. ബിജുകുമാര്‍ പറഞ്ഞു. 'സര്‍ക്കാരും മറ്റു സാമൂഹ്യ വിഭാഗങ്ങളും ജൈവവൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗവും പരിപാലനവും ഉറപ്പാക്കാനായി ഇപ്പോള്‍ ചെയ്യുന്നതും ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് വിശദീകരിക്കും. 

മാനവരാശിയുടെ ക്ഷേമത്തിന് ജൈവവൈവിധ്യം നല്‍കുന്ന വിവിധങ്ങളായ സംഭാവനകള്‍, അതിനെ  നാശത്തിലേക്കു നയിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങള്‍  എന്നിവയെപ്പറ്റി കോണ്‍ഗ്രസ്സ് അറിവും അവബോധവും പകരും. നമ്മുടെ രാജ്യത്ത് നിലവിലുള്ള ജൈവവൈവിധ്യ  ഉല്‍പ്പന്നങ്ങള്‍ , ഭൗമ സൂചകങ്ങള്‍ എന്നിവ പ്രത്യേക പ്രാധാന്യത്തോടെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൈവേസ് വുമണ്‍ ഫോര്‍ ഡൈവേഴ്‌സിറ്റി: എ വുമണ്‍ ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി ഫെസ്റ്റിവല്‍ എന്ന പേരില്‍ ഒരു കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയും ഡെറാഡൂണിലെ നവധാന്യ ഫാമിലെ എര്‍ത്ത് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. ജൈവവൈവിധ്യ സംരക്ഷകരും പ്രചാരകരുമായി അടിസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  സ്ത്രീകളെ  ഒന്നിച്ച്  ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ഐ ബി സി ബ്രോഷറിന്റെ പ്രകാശന കര്‍മവും വെബ് സൈറ്റിന്റെ ലോഞ്ചിങ്ങും പത്രസമ്മേളനവേദിയില്‍ നടന്നു. ഡോ. രാകേഷ് ഷാ (ചെയര്‍മാന്‍, ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡ്); ഡോ.വന്ദന ശിവ ( മാനേജിങ് ട്രസ്റ്റി, നവധാന്യ, ന്യൂ ഡല്‍ഹി); ശ്രീ എസ്.എസ് റസയ്ലി (മെമ്പര്‍ സെക്രട്ടറി,ജൈവ വൈവിധ്യ ബോര്‍ഡ്,ഉത്തരാഖണ്ഡ്); ഡോ.വിനോദ് ഭട്ട്  (ഡയറക്ടര്‍, നവധാന്യ, ഡെറാഡൂണ്‍); ഡോ.ജി.ജി.ഗംഗാധരന്‍ (പ്രസിഡന്റ്, സിസ്സ); ഡോ.എ.ബിജുകുമാര്‍ (സെക്രട്ടറി,സിസ്സ & കേരള സര്‍വകലാശാല ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍); ഡോ. സി.സുരേഷ്‌കുമാര്‍ (ജനറല്‍ സെക്രട്ടറി,സിസ്സ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.