IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
മാവേയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യയും പൊലീസ് പിടിയില്‍!

മുംബൈ: മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യ പദ്മയും മഹാരാഷ്ട്ര പൊലീസ് പിടിയില്‍. മാവേയിസ്റ്റുകള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കുകയും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്നാണ് രാമണ്ണക്കെതിരായ ആരോപണം. സി.പി.ഐ(മാവോയിസ്റ്റ്) യുടെ ദണ്ഡകാരണ്യ സ്‌പെഷല്‍ സോണ്‍ കമ്മിറ്റിയില്‍ സജീവ പ്രവര്‍ത്തകനും ഡിവിഷണല്‍ കമ്മിറ്റിയംഗവുമാണ് രാമണ്ണ.
പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിനിരിക്കവെ ജീവനോടെ പിടിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് രാമണ്ണ. വിദഗ്ധനായ തോക്ക് നിര്‍മാതാവാണ് ടെക് രാമണ്ണ എന്നറിയപ്പെടുന്ന 65 കാരനായ ശ്രീനിവാസ് വിട് തലണ്ണ മദ്രു. 
30 വര്‍ഷമായി രാമണ്ണ സജീവ മാവോയിസ്റ്റാണ്. രാമണ്ണയുടെ ഭാര്യ പദ്മ എന്ന മിന്റി ദൊബയ്യ കൊദപെയും 1992 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. മധ്യപ്രദേശ്, ഛത്തീസ് ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ പദ്മക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 25 ലക്ഷം രൂപ രാമണ്ണയുടെ തലക്കും ആറുലക്ഷം രൂപ പദ്മയുടെ തലക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ സിക്കന്തരാബാദ് കേന്ദ്രീകരിച്ചാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. രാമണ്ണയും ഭാര്യയും ചന്ദ്രപുരില്‍ ഉണ്ടെന്ന രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ പിടികൂടുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.