IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
ഡല്‍ഹിയില്‍ ചെരുപ്പ് നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

ദില്ലി: രാജ്യ തലസ്ഥാനത്ത് നരേലാ മേഖലയിലെ ചെരുപ്പ് നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരിന്നു സംഭവം. ഏഴോളം അഗ്‌നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീയണച്ച് കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണം ഇതുവരെ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കരോള്‍ ബാഗ് മേഖലയിലെ വസ്ത്ര നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന തീപിടിത്തതില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതുകൂടാതെ ജനുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാനയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തിലും പ്ലാസ്റ്റിക് ഫാക്ടറിയിലും നടന്ന തീപിടിത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.