IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
ഇലക്ഷനില്‍ മത്സരിക്കാനുള്ള വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജവാര്യര്‍!

കൊച്ചി: മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ മഞ്ജു എത്തുമെന്ന് പോലും പ്രചരണമുണ്ടായി. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും നോട്ടമിടുന്ന സിനിമാക്കാരിയാണ് മഞ്ജു. എല്ലാവര്‍ക്കും മഞ്ജുവിനെ തങ്ങളുടെ ക്യാമ്പില്‍ വേണം. എന്നാല്‍ രാഷ്ട്രീയത്തോട് മഞ്ജുവിന് തീരെ മമതയില്ല. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാഷ്ട്രീയം തന്റെ മേച്ചില്‍പുറമല്ലെന്ന് മഞ്ജു തുറന്ന് പറയുന്നത്.
ദൈവം എപ്പോഴും നമുക്കൊരു സുരക്ഷ തന്നിട്ടുണ്ട്. ഒരു ഒഴുക്കിലിങ്ങനെ പറയുന്നു. അതേ പറയാന്‍ പറ്റുവെന്നാണ് മഞ്ജുവിന്റെ പക്ഷം. മഞ്ജു വീടുണ്ടാക്കി കൊടുക്കുന്നു, ഡാന്‍സ് പഠിക്കാന്‍ സഹായിക്കുന്നു....ഈ സാമൂഹിക പ്രവര്‍ത്തനത്തെ കുറിച്ച് മഞ്ജു പ്രതികരിക്കുന്നത് ഇങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ എത്രയോ പേരുണ്ട്. എന്റെ മുഖം അറിയുന്നതുകൊണ്ട് അത് ശ്രദ്ധിക്കപ്പെടുന്നെന്നേയുള്ളു. അതുകൊണ്ടൊന്നും എനിക്ക് ഒരു വ്യത്യാസവും വരണൂല്യ. കുറച്ചു സാമൂഹിക പ്രതിബദ്ധത കൂടിയ പോലുണ്ട്.
ഇലക്ഷനില്‍ മത്സരിക്കുന്നെന്നൊക്കെ കേട്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ മറുപടി ഇങ്ങനെയും ഇതൊക്കെ രസല്ലേ...ഓരോ കഥകളിങ്ങനെ കേള്‍ക്കാന്‍ അല്ലാതെന്തു പറയാന്‍! സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അയ്യോ, ഇല്ലില്ല.ഒരു വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജു പറയുന്നു. ഇനി അഭിനയിക്കുമോന്ന് പണ്ട് ചോദിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു...എന്ന ചോദ്യവും ഗൃഹലക്ഷ്മി ഉയര്‍ത്തുന്നു. അതുപോലല്ല, ഒന്നുമറിയില്ല ഇതിനെക്കുറിച്ച് ഇതിലൊന്നും താത്പര്യവുമില്ലെന്ന് തെളിച്ചു പറയുന്നുണ്ട് മഞ്ജു.
രാഷ്ട്രീയം മോശമല്ലല്ലോ.. എന്ന ചോദ്യത്തിന് അതിന് വേറെത്തന്നെ കഴിവുവേണം. എനിക്കതില്ല. നമുക്കിങ്ങനെ സിനിമയില്‍ അഭിനയിച്ച്, നൃത്തം ചെയ്ത്, സമാധാനത്തോടു കൂടി..എന്നായിരുന്നു ലേഡി സൂപ്പര്‍സ്റ്റാറിന്റെ മറുപടി. നേരത്തെ മഞ്ജു ഒരു അഭിനേത്രി മാത്രമായിരുന്നു, ഇപ്പോ സ്ത്രീ ശക്തിയുടെ പ്രതിനിധിയായി വരെ കാണുന്നവരുണ്ട്...എന്ന ചോദ്യത്തിന് സ്ത്രീ ശക്തിയുടെ പ്രതിനിധിയാകണം എന്നൊന്നും വിചാരിച്ചിട്ടില്ല. അതൊക്കെ അറിയാതെ സംഭവിക്കുന്നതാ. ഒരു പക്ഷേ നമ്മള്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും. അതുകൊണ്ടൊക്കെയുള്ള ഒരിഷ്ടം. അത്രയെയുള്ളു. അതിന്റെ കാരണം അന്വേഷിച്ചു പോണ്ടെന്നും പറയുന്നു.
എനിക്കിഷ്ടമുള്ള ഒരു വാചകമുണ്ട്. ' യു വില്‍ നെവര്‍ റിയലൈസ് ഹൗ സ്‌ട്രോങ്ങ് യു ആര്‍, അണ്‍ടില്‍ ബിയിങ് സ്‌ട്രോങ്ങ് ഈസ് ദ ഓണ്‍ല് ഓപ്ഷന്‍ യു ഹാവ് ലെഫ്റ്റ്.' അങ്ങനെ സ്‌ട്രോങ്ങ് ആവേണ്ട ആവശ്യം വരുമ്പോള്‍ ആകുമായിരിക്കും. അല്ലാതെ ദിവസവും രാവിലെ എഴുന്നേറ്റ് ഞാന്‍ സ്‌ട്രോങ്ങ് ആണ് സ്‌ട്രോങ്ങ് ആണ് എന്ന പറയാറില്ല.-മഞ്ജു പറയുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.