IBC- Complete Business News in Malayalam
Breaking news  
18 February 2018 Sunday
 
മഹാശിവരാത്രി മഹോത്സവത്തിന് ആലുവമണപ്പുറം ഒരുക്കമായി!

ആലുവ: ആലുവ മഹാശിവരാത്രി മഹോത്സവത്തിന് മണപ്പുറം ഒരുങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തില്‍. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും പിതൃകര്‍മങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. നാളെ രാത്രി മുതല്‍ ബുധനാഴ്ച ഉച്ച വരെ നീളുന്ന പിതൃകര്‍മങ്ങളില്‍ പത്തു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നു കരുതുന്നു.
മണപ്പുറത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ബലിത്തറയുമുണ്ട്. അവിടെ 10 പുരോഹിതന്മാരുടെ സേവനം മുഴുവന്‍ സമയവും ലഭിക്കും. 14-ന് അര്‍ധരാത്രി മുതല്‍ 15-നു രാത്രി 10 വരെയാണു കറുത്ത വാവ്. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം.
മണപ്പുറത്തിന്റെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ നഗരസഭ ഭക്തജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ശിവരാത്രി നാളില്‍ കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടിയതും റെയില്‍വേ സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതും ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമാകും. രാത്രി മണപ്പുറത്തു ദേവസ്വം ബോര്‍ഡ് ഉപ്പുമാവും കടലക്കറിയും വിതരണം ചെയ്യും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.