IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
ദേശീയ വാഴ മഹോത്സവം 2018 കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ് ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെയും (സിസ്സ) കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളായണി ക്ഷേത്ര മൈതാനത്ത് ഈ മാസം 17 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന ദേശീയ വാഴമഹോത്സവം 2018 ഫെബ്രുവരി 17 നു രാവിലെ 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ് ഉത്ഘാടനം ചെയ്യും. 
സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഇരുപതോളം പ്രമുഖ സംഘടനകളും നൂറുകണക്കിന് കര്‍ഷകരും വ്യവസായ സംരംഭകരും ദേശീയ വാഴമഹോത്സവത്തിന്റെ ഭാഗമാകും. പ്രഗല്‍ഭരായ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പുറമേ കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരും സമ്മേളന ഡെലിഗേറ്റുകളും വാഴവ്യവസായത്തെ പ്രതിനിധീകരിച്ച്  വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും കൂടിച്ചേരുമ്പോള്‍ എന്‍ ബി എഫ് 2018 അറിവിന്റെയും അനുഭവത്തിന്റെയും അമൂല്യമായ വിനിമയ വേദിയായി മാറും.
കേരള സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പ്രദര്‍ശനത്തിന്റെ  ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ.സുരേഷ്ഗോപി എം പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജയലക്ഷ്മി അതിഥികള്‍ക്ക് ആദരം അര്‍പ്പിക്കും. ശ്രീ.ഒ.രാജഗോപാല്‍ എം എല്‍ എ; ശ്രീ.എം.വിന്‍സെന്റ്  എം എല്‍ എ; ശ്രീ.ഐ.ബി.സതീഷ്  എം  എല്‍ എ; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു എന്നിവര്‍ അതിഥികളായിരിക്കും. 
ഉദ്ഘാടന ദിനത്തില്‍ രാവിലെ 10 മണിക്ക് വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാങ്കേതിക സെമിനാറുകള്‍ക്ക് കാര്‍ഷിക സര്‍വകലാശാലാ ഡീന്‍ ഡോ എ അനില്‍കുമാര്‍  തുടക്കം കുറിയ്ക്കും.  സിസ്സ പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുനെസ്‌കോ (ന്യൂഡല്‍ഹി) യുടെ ഇക്കോളജിക്കല്‍ സയന്‍സസ് നാഷണല്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. രാം ഭൂജ് മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 17,18,19  തിയ്യതികളില്‍ സാങ്കേതിക സെമിനാര്‍ നടക്കും.
ഫെബ്രുവരി 18 -ന് രാവിലെ 10 മണി മുതല്‍ വിദ്യാര്‍ത്ഥികളുടെ ചിത്ര രചനാ മത്സരങ്ങങ്ങളും ഉച്ചക്ക് 2 മണിക്ക് പാചക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജമ്മു കാശ്മീര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. നിര്‍മല്‍ കുമാര്‍ സിങ് ഉല്‍ഘാടനം ചെയ്യും.ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രിയും ജമ്മു കാശ്മീര്‍ കാര്‍ഷിക വികസന ഉപദേശക ബോര്‍ഡ് ചെയര്‍മാനുമായ ശ്രീ. ദല്‍ജിത് സിംഗ് ചിബ്, ശ്രീ.കുമ്മനം രാജശേഖരന്‍ എന്നിവര്‍ പ്രത്യേക അതിഥികളായിരിക്കും. പദ്മശ്രീ ഹരീന്ദ്രന്‍ നായര്‍, പ്രൊഫ.കെ.ഓമനക്കുട്ടി, ചലച്ചിത്ര സംവിധായകരായ ശ്രീ. തുളസീദാസ്, ശ്രീ.രാജസേനന്‍, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് ശ്രീ.ജി.ശേഖരന്‍ നായര്‍ എന്നിവര്‍ അതിഥികളാവും.
ഫെബ്രുവരി 19- ന് ഉച്ചതിരിഞ്ഞു 4 മണിക്ക് നടക്കുന്ന ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.  കേരള  കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ അധ്യക്ഷത ചടങ്ങില്‍ വഹിക്കും. അന്നേദിവസം 5 മണിക്ക് നടക്കുന്ന കവി സമ്മേളനം ശ്രീ.പി.നാരായണക്കുറുപ്പ്  ഉദ്ഘാടനം ചെയ്യും. ശ്രീ.പൂവച്ചല്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും. സിനിമാതാരം അനുശ്രീ പ്രത്യേക അതിഥിയായിരിക്കും. 
ഫെബ്രുവരി 20- ന് നബാര്‍ഡിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കര്‍ഷക സംഗമം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍  ഉദ്ഘാടനം ചെയ്യും.  നബാര്‍ഡ് സി ജി എം ശ്രീ.ആര്‍.സുന്ദര്‍ അധ്യക്ഷത വഹിക്കും. ഫെബ്രുവരി 21 -ന്  ഉച്ചതിരിഞ്ഞ് 4  മണിക്ക് നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ സമാപന പ്രസംഗം നടത്തും. എം.പി.മാരായ ശ്രീ.റിച്ചാര്‍ഡ് ഹേ, ശ്രീ.സുരേഷ് ഗോപി എന്നിവര്‍ സംബന്ധിക്കും. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.