IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
കാവേരി വിധി അനീതിയെന്ന് തമിഴ്‌നാട്

കാവേരി വിധി അനീതിയെന്ന് തമിഴ്‌നാട്
ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിനുള്ള ജലലഭ്യത കുറച്ച സുപ്രീം കോടതി വിധി കടുത്ത അനീതിയാണെന്ന് തമിഴ്‌നാട്. വിധി തങ്ങളെ ഞെട്ടിച്ചുവെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി. വിധി സംസ്ഥാനത്തോടുള്ള കടുത്ത അനീതിയാണെന്ന് എഐഎഡിഎംകെ അംഗം വി.മൈത്രേയന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും കോടതി വിധിയില്‍ നിരാശരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിധിയില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയെ പഴിക്കുകയാണ് പ്രതിപക്ഷമായ ഡിഎംകെ. കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഡിഎംകെ നേതാവ് ദുരൈ മുരുഗന്‍ പറഞ്ഞപ്പോള്‍ സംസ്ഥാനത്തിനെതിരായ വിധിയുണ്ടായത് ഭരണകക്ഷിയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് ഡിഎംകെ സെക്രട്ടറി ടി.കെ.എസ്.ഇലങ്കോവന്‍ അഭിപ്രായപ്പെട്ടു. കേസിന്റെ നടത്തിപ്പിന് എഐഎഡിഎംകെ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
തമിഴ്‌നാടിന് 192 ടിഎംസി ജലം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭേദഗതി ചെയ്തിരുന്നു. തമിഴ്‌നാടിനുള്ള അധികജലം 177.25 ടിഎംസിയായാണ് സുപ്രീംകോടതി കുറച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.