IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
പി.എന്‍.ബി തട്ടിപ്പ് നടന്നത് 2017-18 ലെന്ന് സി.ബി.ഐ

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടന്നത് 2017- 2018 വര്‍ഷത്തിലാണെന്ന് സി.ബി.ഐ എഫ്.ഐ. ആര്‍. 2011 ലാണ് തട്ടിപ്പ് നടന്നതെന്ന് ബി.ജെ.പി ആരോപിക്കുമ്പോഴാണ് 2017ലാണ് നടന്നതെന്ന് സി.ബി.ഐ എഫ്. ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ യു.പി.എ ഭരണകാലത്താണ് തട്ടിപ്പ് നടന്നതെന്ന ബി.ജെ.പി വാദം പൊളിയുകയാണ്.
11300 കോടിയുടെ തട്ടിപ്പ് 2011- ല്‍ നടന്നിരുന്നെങ്കില്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നവരും ആ കാലയളവിലുള്ളവരായിരിക്കും. എന്നാല്‍ ചോദ്യം ചെയ്തവരില്‍ ഉള്‍പ്പെട്ട ബെച്ചു തിവാരി 2015 ഫെബ്രുവരി മുതല്‍ 2017 ഒക്‌ടോബര്‍ വരെ നരിമാന്‍ പോയിന്റ് ശാഖയിലെ ചീഫ് മാനേജറായിരുന്നു. 
ബ്രാഡി ഹൗസ് ശാഖയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന സഞ്ജയ് കുമാര്‍ പ്രസാദ് മെയ് 2016 മുതല്‍ ഒക്‌ടോബര്‍ 2017 വരെയാണ് അവിടെ ജോലിയിലിരുന്നത്. നിലവിലെ ഓഡിറ്റര്‍ മൊഹിന്ദര്‍ കുമാര്‍ ശര്‍മ 2015 നവംബര്‍ മുതല്‍ ജൂലൈ 2017 കാലയളവിലാണുണ്ടായിരുന്നത്. മനോജ് കാരാട്ട് 2014 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെ ഏകജാലക ചുമതലയിലുണ്ടായിരുന്നു.
മനോജ് കാരാട്ടിനെയും ഗോകുല്‍ നാഥ് ഷെട്ടിയെയും എഫ്.ഐ. ആറില്‍ പ്രതികളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗോകുല്‍ നാഥ് ഇപ്പോള്‍ ഒളിവിലാണ്. അഞ്ചു ദിവസം മുമ്പാണ് ഇയാളെ അവസാനമായി വീട്ടില്‍ കണ്ടെതെന്ന് പറയപ്പെടുന്നു. സി.ബി.ഐ ഗോകുല്‍ നാഥിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്യുകയും ചെയ്തു. പി.എന്‍.ബി തട്ടിപ്പില്‍ സി.ബി.ഐ രണ്ട് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.