IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
അക്ഷയ് കുമാര്‍ അഭിനയിച്ച പാഡ്മാന് രാജസ്ഥാനില്‍ നികുതിയില്ല , എല്ലാ സ്ത്രീകളും ചിത്രം കാണണമെന്ന് വസുന്ധര രാജെ

അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തി സ്ത്രീകളിലെ ആര്‍ത്തവത്തിന്റെ കഥ പറഞ്ഞ ചിത്രം പാഡ്മാന് രാജസ്ഥാനില്‍ നികുതി ഇളവ്. ചിത്രത്തില്‍ രാജസ്ഥാനില്‍ നികുതി നല്‍കേണ്ടെന്നും ഈ ചിത്രം എല്ലാ സ്ത്രീകളും കാണണമെന്നും മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചു.
സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ വിവിധ സ്‌കൂളുകളിലും കോളേജുകളിലും സാനിറ്ററി പാഡ് മെഷീന്‍ സ്ഥാപിക്കുമെന്നും ഈ ചിത്രം പുതിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സോനം കപൂറും, രാധികാ ആപ്‌തെയും നായികമാരായി എത്തിയ ചിത്രം ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.