IBC- Complete Business News in Malayalam
Breaking news  
15 July 2018 Sunday
 
ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചെറുനാരങ്ങക്ക് ലേലവില 7,600 രൂപ!

ഇറോട്: തമിഴ്‌നാട്ടിലെ ഇറോഡില്‍ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒരമ്പലത്തില്‍ നടന്ന പൂജയ്ക്ക് ഉപയോഗിച്ച നാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്. പഴത്തിനി കറുപ്പണ്ണന്‍ ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ ഉപയോഗിച്ച നാരങ്ങയാണ് ഇത്രയും വിലക്ക് ലേലം ചെയ്തത്. പൂജക്ക് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ലേലത്തില്‍ വില്‍ക്കുകയാണ് ഈ അമ്പലത്തില്‍ പതിവ്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക ക്ഷേത്ര നടത്തിപ്പിനായാണ് ഉപയോഗിക്കുന്നത്. തേങ്ങ, പഴങ്ങള്‍, വെള്ളി പാത്രങ്ങള്‍ എന്നിവയെല്ലാം ലേലം ചെയ്യതതില്‍ ഉള്‍പ്പെടുന്നു. ഒളപ്പാളയം ഗ്രാമത്തില്‍ ഷണ്‍മുഖമാണ് നാരങ്ങ ലേലത്തില്‍ വാങ്ങിയത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.