IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
എംബിഎ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് അനന്തപൂര്‍ സ്വദേശിനി ഹാനിഷ ചൗധരി(23)യെയാണ് ഹൈദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഹോസ്റ്റല്‍ അധികൃതരാണ് ഹാനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലായിരുന്നു ഹാനിഷ തൂങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹൈദരാബാദ് കോംപള്ളി ശിവ ശിവാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അവസാന വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയായ ഹാനിഷയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.