IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
പാകിസ്താന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ രണ്ടാം ഭാര്യ!

ഇസ്ലാമാബാദ്: പാകിസ്താന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ രംഗത്തെത്തി. താനുമായുള്ള ദാമ്പത്യ ജീവിതത്തിനിടയിലും ഇമ്രാന്‍ ഖാന് ബുഷ്‌റ മനേകയുമായി അടുപ്പമുണ്ടായിരുന്നെന്നാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന രെഹാം ഖാന്റെ ആരോപണം.ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു രെഹാം ഖാന്റെ വെളിപ്പെടുത്തല്‍. 
തന്നെ വിവാഹം കഴിച്ച സമയത്തും ഇമ്രാന്‍ ഖാന്‍ ബുഷ്‌റയുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം സത്യസന്ധനല്ലെന്നുമാണ് രെഹം ഖാന്‍ ആരോപിച്ചിരിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാമതും വിവാഹിതനായത്. പാകിസ്താനിലെ പ്രമുഖ ആത്മീയാചാര്യയായ ബുഷ്‌റ മനേകയെയാണ് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ഞായറാഴ്ച വിവാഹം കഴിച്ചത്. ലാഹോറിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹചടങ്ങില്‍ അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
മൂന്നാം വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷങ്ങള്‍ക്ക് ഒരുങ്ങവെയാണ് ഇമ്രാന് ഖാനെതിരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. താന്‍ അദ്ദേഹത്തിന്റെ ഭാര്യയായിരിക്കുന്ന സമയത്ത് തന്നെ ഇമ്രാന്‍ ഖാന് ബുഷ്‌റ മനേകയുമായി അടുപ്പമുണ്ടായിരുന്നെന്നാണ് രെഹാം ഖാന്റെ ആരോപണം. ഇമ്രാന്‍ ഖാനും ബുഷ്‌റയും തമ്മില്‍ അടുപ്പം തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. തന്നെ വിവാഹം കഴിച്ചിട്ടും അദ്ദേഹം ബുഷ്‌റയുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇമ്രാന്‍ ഖാന്‍ ഒരിക്കലും സത്യസന്ധനായ മനുഷ്യനല്ല-രെഹാം ഖാന്‍ ആരോപിച്ചു.
ഇമ്രാന്‍ ഖാനും ബുഷ്‌റയും തമ്മിലുള്ള വിവാഹം രണ്ട് മാസം മുന്‍പേ കഴിഞ്ഞതാണെന്നും രെഹാം പറഞ്ഞു. ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ താനുമായുള്ള വിവാഹം പരസ്യമാക്കിയത് പോലെ രണ്ട് മാസം കഴിഞ്ഞാണ് ഈ വിവാഹവും അദ്ദേഹം പരസ്യമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബുഷ്‌റയില്‍ നിന്നാണ് അദ്ദേഹം ഉപദേശങ്ങളും നിര്‍ദേശങ്ങളുമെല്ലാം സ്വീകരിച്ചിരുന്നത്. അന്നുതൊട്ടേ ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു-രെഹാം ഖാന്‍ പറഞ്ഞു.
അഞ്ച് മക്കളുടെ അമ്മയായ ബുഷ്‌റ മനേകയെ കഴിഞ്ഞ ഞായറാഴ്ചയാണ് ഇമ്രാന്‍ ഖാന്‍ ജീവിത സഖിയാക്കിയത്. ആദ്യഭര്‍ത്താവ് ഖവാര്‍ ഫരീദ് മനേകയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ബുഷ്‌റ-ഇമ്രാന്‍ വിവാഹം. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ ബ്രിട്ടീഷുകാരിയായ ജമീമ ഗോള്‍ഡ്‌സ്മിത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 1995-ലായിരുന്നു ഈ വിവാഹം. സുലൈമാന്‍ ഈസ, കാസിം എന്നീ രണ്ടു മക്കളാണ് ഈ ബന്ധത്തിലുള്ളത്. എന്നാല്‍ ഇമ്രാന്‍-ജമീമ ദാമ്പത്യം ഒമ്പത് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 2004-ല്‍ ഇരുവരും വിവാഹമോചിതരായി.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം 2015-ലാണ് ഇമ്രാന്‍ ഖാന്‍ രണ്ടാമത്തെ വിവാഹം കഴിച്ചത്. പാക്ക് ടെലിവിഷന്‍ അവതാരകയും, മാധ്യമപ്രവര്‍ത്തകയുമായ രെഹാം ഖാനുമായി 2015 ജനുവരിയിലായിരുന്നു വിവാഹം. എന്നാല്‍ വെറും ഒമ്പത് മാസം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളു. 2015 ഒക്ടോബറില്‍ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ഇമ്രാന്‍ഖാന് മക്കളൊന്നുമില്ല.

Share/Save
 
© Copyright 2010 ibclive.in. All rights reserved.