IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
തിരുവനന്തപുരത്ത് നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വേസ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വേസ് വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി. യാത്ര മുടങ്ങിയതോടെ ജനങ്ങള്‍ പ്രതിഷേധം നടത്തി. 
തിരുവനന്തപുരം വിമാനത്താവളത്തിലാണ് യാത്രക്കാരും വിമാന അധികൃതരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേസ് വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കിയത്. അപ്പോഴേക്കും പരിശോധനകള്‍ എല്ലാം കഴിഞ്ഞ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കയറിയിരുന്നു. അപ്പോഴാണ് അധികൃതര്‍ വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധം തുടങ്ങി.
രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേസ് ആണ് യന്ത്രത്തകരാര്‍ എന്ന കാരണത്താല്‍ യാത്ര ഉപേക്ഷിച്ചത്. നാളെ മസ്‌ക്കറ്റിലെത്തി ജോലിയില്‍ പ്രവേശിക്കേണ്ടവരും മറ്റും വിമാനത്തിലുണ്ട്. ഇവര്‍ക്കായി ഇന്നു തന്നെ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കായി നാളത്തെ സര്‍വീസില്‍ സൗകര്യം ഒരുക്കും. എന്നാല്‍ ഇന്ന് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ പോയി മടങ്ങിയെടുത്തുന്നതിനുള്ള ടാക്‌സി ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ വിമാന കമ്പനി അധികൃതര്‍ വഹിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഉച്ചകഴിഞ്ഞും തര്‍ക്കം തുടരുകയാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.