IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
കണ്ണൂര്‍ക്കൊല പാര്‍ട്ടിക്ക് അപമാനമായി; ജില്ലാ നേതൃത്വം പ്രതിരോധത്തില്‍

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ ഭിന്നിച്ചു സിപിഎം സംസ്ഥാന സമ്മേളനം. കണ്ണൂരിലെ കൊലപാതകം പാര്‍ട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തിയെന്നാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ക്കു കടുത്ത അതൃപ്തി അറിയിച്ചു.പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന പ്രസ്താവന ശരിയായില്ല. സിപിഎം സംസ്ഥാന സമ്മേളനവേദിയിലാണ് പിണറായി നിലപാട് നേരിട്ടറിയിച്ചത്.
അതേസമയം കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന് ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്ത് കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തിന് ബലം പകരുന്നതാണ് കൊലപാതകമെന്ന് സംസ്ഥാനനേതൃത്വം വിമര്‍ശിക്കുന്നു. എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ജില്ലാനേതൃത്വത്തിന്റെ വാദം. 
ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാട് തള്ളി കോടിയേരി രംഗത്തെത്തിയിരുന്നു. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം. കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്തു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിനു ബലം പകരുന്നതാണു കൊലപാതകമെന്നു സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നു. എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണു നടപടി സ്വീകരിക്കുന്നതെന്നാണു ജില്ലാനേതൃത്വത്തിന്റെ വാദം. 
ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാടു കോടിയേരി തള്ളി. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം. ഇതോടെ കണ്ണൂരിലെ വധത്തെച്ചൊല്ലി പാര്‍ട്ടി രണ്ടു ചേരിയിലായി. കൊലപാതകത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വിഷയം സമ്മേളനത്തില്‍ ഉന്നയിക്കുമെന്നു വ്യക്തമാക്കി. അതേസമയം, ഷുഹൈബ് വധത്തെക്കുറിച്ചു സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 
അതേസമയം, ഷുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘത്തിനു പ്രാദേശിക നേതാക്കള്‍ നല്‍കിയ ക്വട്ടേഷനാണെന്നു പൊലീസിനു വിവരം ലഭിച്ചു. ഷുഹൈബിനെ ആക്രമിക്കാന്‍ ചില പ്രാദേശിക നേതാക്കള്‍ നിര്‍ദേശം നല്‍കിയതായി പ്രതികള്‍ തന്നെയാണു പൊലീസിനു മൊഴി നല്‍കിയത്. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും സിപിഎം ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആകാശ്, രജിന്‍രാജ് എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കു പുറമേ ചില പ്രാദേശിക ഭാരവാഹികളും പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
റീജനല്‍ തിയറ്ററില്‍ വി.എസ്.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാലു ക്ഷണിതാക്കളും ഉള്‍പ്പെടെ 566 പ്രതിനിധികള്‍ സമ്മേളനത്തിലുണ്ട്. ഉച്ചയ്ക്കുശേഷം സംഘടനാ റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകിട്ടു ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ച. നാളെയും മറ്റന്നാളും പൊതുചര്‍ച്ച. ശനിയാഴ്ച മറുപടി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.