IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
നോട്ടുവിതരണം പഴയപടിയായെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഏറെ നാളായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനുമുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആര്‍ബിഐ. 2018 ഫെബ്രുവരി 16 വരെയുള്ള കണക്കുപ്രകാരം നോട്ട് അസാധുവാക്കുന്നതിനു മുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94 ശതമാനം കറന്‍സിയും വിപണിയിലെത്തി. 
2016 നവംബര്‍ നാലിലെ കണക്കുപ്രകാരം 17.97 ട്രില്യണ്‍(1,79,7000 കോടി) രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2017 ജനുവരി ആറിലെത്തിയപ്പോള്‍ 8.98 ട്രില്യ(8,98,000കോടി)ണായി ഇത് ചുരുങ്ങി. നോട്ട് അസാധുവാക്കിയെങ്കിലും 98.96ശതമാനം മൂല്യമുള്ള നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് 2017 ജൂണില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.