IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
ഉത്തരേന്ത്യന്‍ അരാജകത്വം കേരളത്തില്‍ അനുവദിക്കില്ലെന്ന് എം.ബി.രാജേഷ്

തിരുവനന്തപുരം: ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്ന ഉത്തരേന്ത്യന്‍ അരാജകത്വം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും എം.ബി.രാജേഷ് എം.പി ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാന്‍ ജനാധിപത്യവാദികള്‍ മുന്നോട്ട് വരണം. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം വേദനിപ്പിക്കുന്നു. കൊല്ലും മുമ്പ് ഈ നിസഹായനായ മനുഷ്യനെ കൈകാലുകള്‍ ബന്ധിച്ച് സെല്‍ഫിയെടുത്ത അക്രമികളുടെ ക്രൂരത ചോരമരവിപ്പിക്കുന്നതാണ്. രാജസ്ഥാനിലെ അഫ്രാസുളിന്റെ കൊലയെയും പ്രതികളുടെ ക്രൂരതയെയും ഇത് അനുസ്മരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.