IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

പാലക്കാട്: മധുവിന്റെ മരണത്തില്‍ ജൂഡിഷ്യല്‍ അനേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂയും, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം സമരപന്തലില്‍ എത്തിയ രമേശ് ചെന്നിത്തലയെ നാട്ടുകാര്‍ കൂവി വിളിച്ചു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപാടിയില്‍ നടന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അനേഷണം വേണം. മധുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും, കുടുംബത്തിന് 25 ലക്ഷം രൂപയും നല്‍കണം, രമേശ് ചെന്നിത്തല പറഞ്ഞു. വനത്തില്‍ പ്രവേശിക്കാന്‍ പ്രതികള്‍ക്ക് ആരാണ് അനുവാദം കൊടുത്തതെന്ന് അറിയണം എന്നും, കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രാഷ്ട്രീയമില്ലാതെ ഒറ്റകെട്ടായി നില്‍ക്കണമെന്നും, പ്രതികള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഉച്ചയോടെ സമര പന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവിനെ നാട്ടുകാര്‍ കൂവിവിളിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.