IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
ഹൃദയാരോഗ്യത്തിന് രാവിലെ തണ്ണിമത്തനില്‍ നാരങ്ങനീരൊഴിച്ചൊരു ഒറ്റമൂലി

വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാവുന്ന പഴങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍. ഉഷ്ണകാലത്ത് നല്ലൊരു ദാഹശമനിയാണ് ഈ ജ്യൂസ് എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട. എന്നാല്‍ ഇത് നല്‍കുന്ന ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. തണ്ണിമത്തന്‍ നല്ലൊരു ഔഷധഖനിയാണെന്ന് ആര്‍ക്കെല്ലാം അറിയാം. ഇത് ദാഹവും വിശപ്പും മാത്രമല്ല കുറക്കുന്നത് പല വിധത്തില്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്ന ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രക്കധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍.
തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ കഴിയുന്നു. തണ്ണിമത്തന്‍ ജ്യൂസില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് ഒന്നു കഴിച്ച് നോക്കൂ. ആരോഗ്യവും ഉന്മേഷവും എല്ലാം വളരെയധികം വര്‍ദ്ധിക്കുന്നു.
ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരമാണ് തണ്ണിമത്തനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇതില്‍ ജലത്തിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് വേനല്‍ക്കാലത്തുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും തണ്ണിമത്തന്‍ വളരെയധികം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. തണ്ണിമത്തന്‍ നാരങ്ങ നീര് ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ മാറ്റമറിയാം. മാത്രമല്ല ആണുങ്ങളിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയുന്നതിനും തണ്ണിമത്തന്‍ മുന്നില്‍ തന്നെയാണ്.
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.