IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
മൂന്നു കോടിയുടെ ലാംബോര്‍ഗിനിക്ക് 7 ലക്ഷം രൂപയുടെ ഒന്നാം നമ്പര്‍ സ്വന്തമാക്കി പൃഥ്വിരാജ്

കാക്കനാട്: അടുത്തിടെ വാങ്ങിയ മൂന്നു കോടി രൂപയുടെ ലംബോര്‍ഗി ആഡംബര കാറിന് പൃഥ്വിരാജ് ഒന്നാം നമ്പര്‍ തന്നെ സ്വന്തമാക്കി. കഴിഞ്ഞദിവസം എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് ലേലം നടന്നത്.
10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്‍മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പറിനു നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ. 
ഒന്നാം നമ്പറിനു പുറമേ നിരവധി ഫാന്‍സി നമ്പറുകള്‍ ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേലത്തിലൂടെ ആകെ 30 ലക്ഷം രൂപ ലഭിച്ചു. KL 07 C.N. 2-ന് 23 ലക്ഷം, നമ്പര്‍ 9-ന് 3.40 ലക്ഷം, നമ്പര്‍ 77-ന് ഒരു ലക്ഷം, നമ്പര്‍ 99-ന് രണ്ട് ലക്ഷം, നമ്പര്‍ 100-ന് 1.25 ലക്ഷം, നമ്പര്‍ 111-ന് ഒരു ലക്ഷം രൂപ എന്നിങ്ങനെ ലേലത്തില്‍ പോയതായി എറണാകുളം ജോ. ആര്‍.ടി.ഒ. കെ.എല്‍. ഫ്രാങ്ക്‌ലിന്‍ പറഞ്ഞു. മറ്റു നമ്പറുകള്‍ക്ക് ലേലത്തില്‍ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.