IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ്!

മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് തെലങ്കാന മുഖ്യമന്ത്രിക്ക് അത്യാഢംബര ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയതിന്റെ വിവാദം കത്തിനില്‍ക്കെ തെലങ്കാന മുഖ്യമന്ത്രി വാങ്ങുന്നത് അത്യാഢംബര ടൂറിസ്റ്റ് ബസ്. ഏഴ് കോടി രൂപ മുടക്കിയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി തെലങ്കാന സര്‍ക്കാര്‍ അത്യാഢംബര ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങുന്നത്.
നേരത്തെ, നാല് കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ ബസും ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി വാങ്ങിയിരുന്നു. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ കഴിഞ്ഞാഴ്ച മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രിക്ക് നേരെ മാവോയിസ്റ്റുകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെലങ്കാന ആഭ്യന്തര വകുപ്പാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പുതിയ ബസ് വാങ്ങിയാലും മുഖ്യമന്ത്രി പഴയ ബസ് ഉപേക്ഷിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബില്‍ഡിങ്‌സ് വകുപ്പിന് കീഴിലാണ് മുഖ്യമന്ത്രിക്കുള്ള പുതിയ ബസ് വാങ്ങുന്നത്. പുതിയ ബസിനായുള്ള ടെന്‍ഡര്‍ വിളിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പുതിയ ബസില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ആവശ്യമുണ്ടെന്ന് പഠിക്കാന്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഈ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പും, ധനവകുപ്പും അംഗീകരിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകും.

മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് തെലങ്കാന മുഖ്യമന്ത്രിക്ക് അത്യാഢംബര ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയതിന്റെ വിവാദം കത്തിനില്‍ക്കെ തെലങ്കാന മുഖ്യമന്ത്രി വാങ്ങുന്നത് അത്യാഢംബര ടൂറിസ്റ്റ് ബസ്. ഏഴ് കോടി രൂപ മുടക്കിയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി തെലങ്കാന സര്‍ക്കാര്‍ അത്യാഢംബര ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങുന്നത്.
നേരത്തെ, നാല് കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ ബസും ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി വാങ്ങിയിരുന്നു. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ കഴിഞ്ഞാഴ്ച മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രിക്ക് നേരെ മാവോയിസ്റ്റുകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെലങ്കാന ആഭ്യന്തര വകുപ്പാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പുതിയ ബസ് വാങ്ങിയാലും മുഖ്യമന്ത്രി പഴയ ബസ് ഉപേക്ഷിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബില്‍ഡിങ്‌സ് വകുപ്പിന് കീഴിലാണ് മുഖ്യമന്ത്രിക്കുള്ള പുതിയ ബസ് വാങ്ങുന്നത്. പുതിയ ബസിനായുള്ള ടെന്‍ഡര്‍ വിളിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പുതിയ ബസില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ആവശ്യമുണ്ടെന്ന് പഠിക്കാന്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഈ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പും, ധനവകുപ്പും അംഗീകരിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.