IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
 
 

സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും!!

 

സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും!!
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ടി വി ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്. 
സനല്‍കുമാര്‍ ശശിധരന്റെ വിവാദ ചിത്രം എസ്.ദുര്‍ഗ, തൊണ്ടി മുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍) ടേക്ക് ഓഫ് (മഹേഷ് നാരായണന്‍) ഈ മ യൗ (ലിജോ ജോസ് പെല്ലിശേരി) പറവ (സൗബിന്‍ ഷാഹിര്‍)ഹേയ് ജൂഡ്(ശ്യാമ പ്രസാദ്) ഉദാഹരണം സുജാത (ഫാന്റം പ്രവീണ്‍) ഈട (ബി.അജിത്കുമാര്‍) ഭയാനകം(ജയരാജ്))
ടെലിസ്‌കോപ്(എം.ബി.പത്മകുമാര്‍) പശു (എം.ഡി.സുകുമാരന്‍) പാതിരാക്കാലം (പ്രിയനന്ദനന്‍) കിണര്‍ (എം.എ.നിഷാദ്) അകത്തോ പുറത്തോ (സുദേവന്‍)സ്വയം (ആര്‍.ശരത്) കാറ്റ് (അരുണ്‍കുമാര്‍ അരവിന്ദ്), സഞ്ജു സുരേന്ദ്രന്റെ ഏദന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള(അല്‍ത്താഫ് സി. സലീം), വിശ്വാസപൂര്‍വം മന്‍സൂര്‍ (പി.ടി.കുഞ്ഞുമുഹമ്മദ്) തുടങ്ങിയ ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 
മികച്ച നടനാകാന്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നന്ദു, ഇന്ദ്രന്‍സ് എന്നിവരും മികച്ച നടിക്കായി മഞ്ചു വാര്യര്‍, പാര്‍വ്വതി, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍ എന്നിവരും തമ്മിലാണ് മത്സരമെന്നാണ് സൂചന. അതുപോലെ ചെമ്പന്‍ വിനോദ്, മുരളി ഗോപി എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ടി വി ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്. 
സനല്‍കുമാര്‍ ശശിധരന്റെ വിവാദ ചിത്രം എസ്.ദുര്‍ഗ, തൊണ്ടി മുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍) ടേക്ക് ഓഫ് (മഹേഷ് നാരായണന്‍) ഈ മ യൗ (ലിജോ ജോസ് പെല്ലിശേരി) പറവ (സൗബിന്‍ ഷാഹിര്‍)ഹേയ് ജൂഡ്(ശ്യാമ പ്രസാദ്) ഉദാഹരണം സുജാത (ഫാന്റം പ്രവീണ്‍) ഈട (ബി.അജിത്കുമാര്‍) ഭയാനകം(ജയരാജ്))ടെലിസ്‌കോപ്(എം.ബി.പത്മകുമാര്‍) പശു (എം.ഡി.സുകുമാരന്‍) പാതിരാക്കാലം (പ്രിയനന്ദനന്‍) കിണര്‍ (എം.എ.നിഷാദ്) അകത്തോ പുറത്തോ (സുദേവന്‍)സ്വയം (ആര്‍.ശരത്) കാറ്റ് (അരുണ്‍കുമാര്‍ അരവിന്ദ്), സഞ്ജു സുരേന്ദ്രന്റെ ഏദന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള(അല്‍ത്താഫ് സി. സലീം), വിശ്വാസപൂര്‍വം മന്‍സൂര്‍ (പി.ടി.കുഞ്ഞുമുഹമ്മദ്) തുടങ്ങിയ ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 
മികച്ച നടനാകാന്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നന്ദു, ഇന്ദ്രന്‍സ് എന്നിവരും മികച്ച നടിക്കായി മഞ്ചു വാര്യര്‍, പാര്‍വ്വതി, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍ എന്നിവരും തമ്മിലാണ് മത്സരമെന്നാണ് സൂചന. അതുപോലെ ചെമ്പന്‍ വിനോദ്, മുരളി ഗോപി എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.



Share/Save
 
© Copyright 2010 ibclive.in. All rights reserved.