IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
ആന്ധ്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

ആന്ധ്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
ഹൈദരാബാദ്: ഓടുന്നതിന് ഒരു മുഴം മുമ്പേ എന്ന നിലയില്‍ ആന്ധ്ര സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് ബിജെപി മന്ത്രിമാര്‍. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ടിഡിപി കേന്ദ്ര മന്ത്രിമാര്‍ രാജി വെക്കാനിരിക്കെയാണ് നാടകീയമായി സംസ്ഥാന മന്ത്രി സഭയില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ രാജി വെച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് ടിഡിപി മന്ത്രിമാര്‍ രാജി വെക്കാനൊരുങ്ങവേയാണ് ആന്ധ്രയില്‍ ബിജെപി മന്ത്രിമാര്‍ രാജി വെച്ചത്.
ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാല്‍ എന്‍ഡിഎ സഖ്യം വിടുമെന്നു തന്നെയാണ് ടിഡിപിയുടെ മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിക്കുന്നത്. ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ച ശേഷമായിരിക്കും സഖ്യം വിടുന്ന കാര്യം പ്രഖ്യാപിക്കുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.