IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
അദാനിക്കെതിരെയുള്ള സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ നഷ്ടം 9,000 കോടി!!

മുംബൈ: ഗൗദം അദാനിക്കെതിരായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടമായത് 9000 കോടി രൂപ. ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. ഇത് പുറത്ത് വന്നയുടന്‍ വിപണിയില്‍ അദാനിയുടെ കമ്പനികളുടെ ഓഹരി വില ഇടിയുകയായിരുന്നു. 
അദാനി ട്രാന്‍സ്മിഷന്‍ ഫെല്ലിന്റെ ഓഹരി വില 7.72 ശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസ് 7.24 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. എല്ലാ കമ്പനികളുടെയും നഷ്ടം കൂടി ചേരുമ്പോള്‍ വിപണിയിലെ മൂലധനത്തില്‍ അദാനിക്ക് ഏകദേശം 9,300 കോടി രൂപയാണ് ഒരു ദിവസം നഷ്ടമായത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.