IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
രാജസ്ഥാനില്‍ തദ്ദേശതെരഞ്ഞെടുപ്പിലും വിജയം കോണ്‍ഗ്രസിന്

ജയ്പൂര്‍: അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി തദ്ദേശതെരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി. ആറ് ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്. 
20 പഞ്ചായത്ത് സമിതികളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസാണ് വിജയം നേടിയത്. ബിജെപിക്ക് ഒരു ജില്ലാ കൗണ്‍സിലില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞത്. എട്ടു പഞ്ചായത്ത് സമിതി സീറ്റുകളിലും രണ്ടു മുനിസിപ്പല്‍ കൗണ്‍സിലിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി അവസാനം സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സിറ്റിംഗ് സീറ്റുകളും നഷ്ടമായിരുന്നു. രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍, അജ്മീര്‍ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.