IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
ലുലു മാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 10 കോടി കടന്നു!!

ലുലു മാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 10 കോടി കടന്നു!!
കൊച്ചി ; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൊച്ചിയിലെ ലുലു മാള്‍ സന്ദര്‍ശിച്ചത് 10 കോടി ആളുകള്‍.ലുലുമാളിന്റെ അഞ്ചാം വാര്‍ഷികാഘോഷ വേളയിലാണ് ഈ കണക്ക് ലുലു ഗ്രൂപ്പ് അധികൃതര്‍ പുറത്തു വിട്ടത്.
കൊച്ചി ലുലുമാളിന്റെ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, ലക്‌നൗ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ലുലു മാള്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ലുലു മാളിന്റെ അഞ്ചാം വാര്‍ഷികാഘോഷം നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും ഫാഷന്‍ സ്റ്റോറിലും മെഗാ വില്‍പന ആരംഭിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ലക്കിഡ്രോ ജേതാക്കള്‍ക്ക് കാറുകള്‍ അടക്കമുള്ളവയാണ് സമ്മാനമായി നല്‍കുന്നത്.

കൊച്ചി ; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൊച്ചിയിലെ ലുലു മാള്‍ സന്ദര്‍ശിച്ചത് 10 കോടി ആളുകള്‍.ലുലുമാളിന്റെ അഞ്ചാം വാര്‍ഷികാഘോഷ വേളയിലാണ് ഈ കണക്ക് ലുലു ഗ്രൂപ്പ് അധികൃതര്‍ പുറത്തു വിട്ടത്.കൊച്ചി ലുലുമാളിന്റെ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, ലക്‌നൗ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ലുലു മാള്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ലുലു മാളിന്റെ അഞ്ചാം വാര്‍ഷികാഘോഷം നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും ഫാഷന്‍ സ്റ്റോറിലും മെഗാ വില്‍പന ആരംഭിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ലക്കിഡ്രോ ജേതാക്കള്‍ക്ക് കാറുകള്‍ അടക്കമുള്ളവയാണ് സമ്മാനമായി നല്‍കുന്നത്.
Share/Save
 
© Copyright 2010 ibclive.in. All rights reserved.