IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
ആന്ധ്രായ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. ചോദ്യോത്തരവേളയില്‍ ടിഡിപി, ടിഎസ്ആര്‍, എഐഎഡിഎംകെ എംപിമാര്‍ രാജ്യസഭയില്‍ ബഹളം വച്ചതിനെ തുര്‍ന്നു സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.
ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയും പിഎന്‍ബി തട്ടിപ്പും ലോക്‌സഭയെയും പ്രക്ഷുബ്ധമാക്കിയിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ 12 മണിവരെയും നിര്‍ത്തിവച്ചിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കു ദേശം പാര്‍ട്ടി എംപിമാരും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാരും പാര്‍ലമെന്റിനു സമീപം പ്രതിഷേധിച്ചിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.