IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
മുംബൈ നിവാസികള്‍ അന്നം നല്‍കിയ കര്‍ഷകര്‍ക്ക് അന്നമേകി!

മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു.
സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ ആറു ദിവസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ അവര്‍ക്കൊപ്പം കരുതിയ ഭക്ഷണവും വെള്ളവുമൊന്നും തീര്‍ന്നിരുന്നില്ല.നാസിക്കില്‍ നിന്നും മുംബൈ വരെയുള്ള റാലിയില്‍ ഭക്ഷണസാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള ട്രക്ക് അവരെ അനുഗമിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ ജാഥ നിര്‍ത്തി അവര്‍ ഭക്ഷണം ചെയ്ത് കഴിക്കുകയാണ് ചെയ്തത്. ആരോടും സഹായം ആവശ്യപെടാന്‍ ഇടവരാതെ അവര്‍ എല്ലാം കരുതിയിരുന്നു.
അധികമായി വെള്ളം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി സന്നദ്ധ സംഘടനകള്‍ വെള്ളം ടാങ്കുകളിലും സംഭരിച്ചു. 30 കിലോമീറ്ററോളം പ്രതിദിനം നടക്കുന്ന കര്‍ഷകര്‍ക്കായി ഇന്നു രാവിലെയും തൊഴിലാളി സംഘടനകള്‍ പ്രാതലും വെള്ളവും വിതരണം ചെയ്തു. രാത്രി രണ്ട് മണിയോടെ ആസാദ് മൈതാനിലേക്ക് എത്തുമ്പോഴും ബൈക്കുല്ല ഭാഗത്തെ ഇസ്ലാം സംഘടനകള്‍ വെള്ളവും ഈത്ത പഴങ്ങളും ബിസ്‌ക്കറ്റുമെല്ലാം നല്‍കിയാണ് വരവേറ്റത്.

മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു.സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ ആറു ദിവസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ അവര്‍ക്കൊപ്പം കരുതിയ ഭക്ഷണവും വെള്ളവുമൊന്നും തീര്‍ന്നിരുന്നില്ല.നാസിക്കില്‍ നിന്നും മുംബൈ വരെയുള്ള റാലിയില്‍ ഭക്ഷണസാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള ട്രക്ക് അവരെ അനുഗമിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ ജാഥ നിര്‍ത്തി അവര്‍ ഭക്ഷണം ചെയ്ത് കഴിക്കുകയാണ് ചെയ്തത്. ആരോടും സഹായം ആവശ്യപെടാന്‍ ഇടവരാതെ അവര്‍ എല്ലാം കരുതിയിരുന്നു.
അധികമായി വെള്ളം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി സന്നദ്ധ സംഘടനകള്‍ വെള്ളം ടാങ്കുകളിലും സംഭരിച്ചു. 30 കിലോമീറ്ററോളം പ്രതിദിനം നടക്കുന്ന കര്‍ഷകര്‍ക്കായി ഇന്നു രാവിലെയും തൊഴിലാളി സംഘടനകള്‍ പ്രാതലും വെള്ളവും വിതരണം ചെയ്തു. രാത്രി രണ്ട് മണിയോടെ ആസാദ് മൈതാനിലേക്ക് എത്തുമ്പോഴും ബൈക്കുല്ല ഭാഗത്തെ ഇസ്ലാം സംഘടനകള്‍ വെള്ളവും ഈത്ത പഴങ്ങളും ബിസ്‌ക്കറ്റുമെല്ലാം നല്‍കിയാണ് വരവേറ്റത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.