IBC- Complete Business News in Malayalam
Breaking news  
25 June 2018 Monday
 
സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി!

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ പോലീസ് കേസെടുത്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാദര്‍ ജോഷി പുതുവ, ഫാദര്‍ വടക്കുംമ്ബാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഹൈക്കോടതി ഉത്തരവില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന് നേരത്തെ എജിയും നിയമോപദേശം നല്‍കിയിരുന്നു. വിവാദ ഭൂമി ഇടപാടില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നത്.
നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ കര്‍ദ്ദിനാളിനെതിരെയും മറ്റു രണ്ടു വൈദികര്‍ക്കെതിരെയും വിശ്വാസ വഞ്ചന, ഗൂഢാലോചന, സാമ്ബത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. ഭൂമി ഇടപാടിലെ ഇടനിലക്കാരനായ സാജു വര്‍ഗീസിനെതിരെയും ഇതേ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാര്‍ച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കര്‍ദ്ദിനാളിന് രാജ്യത്തെ നിയമം ബാധകമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കര്‍ദ്ദിനാള്‍ സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും നിരീക്ഷിച്ചു. എന്നാല്‍ കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പോലീസിനെതിരെ വൈദിക സമിതിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. കേസെടുക്കാത്ത പോലീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, തനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ അതിനുമുന്‍പ് കര്‍ദ്ദിനാളിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കേസെടുക്കരുതെന്ന് ആവശ്യപ്പെടാന്‍ കര്‍ദ്ദിനാളിന് കഴിയില്ല. ഇതിലെ തുടര്‍നടപടികള്‍ റദ്ദാക്കാന്‍ മാത്രമേ കര്‍ദ്ദിനാളിന് ആവശ്യപ്പെടാനാകൂ.

Share/Save
 
© Copyright 2010 ibclive.in. All rights reserved.