IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
കാസര്‍കോട്ടെ ലഹരി മാഫിയ സംഘത്തെ പിടിമുറുക്കി പോലീസ്

കാസര്‍കോട്:നഗരത്തില്‍ രാത്രി കാറില്‍ ചുറ്റിത്തിരിയുന്നതിനിടെ കസ്റ്റഡിയിലായ യുവതിയെയും മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ലഹരിമാഫിയ സംഘത്തില്‍ ഈ യുവതിക്കു പുറമെ കാസര്‍കോട്ടെ ആറു പെണ്‍കുട്ടികള്‍ കൂടി അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു.
ഈ പെണ്‍കുട്ടികള്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍കൂടിയാണ്. പോലീസ് പിടിയിലായ യുവതിക്കും യുവാക്കള്‍ക്കും പുറമെ കാസര്‍കോടും മംഗളൂരുവും കേന്ദ്രീകരിച്ച് വന്‍ ലഹരി മാഫിയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പിടിയിലായ യുവതിയുടെ പരാതിയില്‍ പീഡനത്തിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 
സ്‌കൂള്‍ പഠനകാലത്തു തന്നെ ബ്രൗണ്‍ഷുഗര്‍ ഉള്‍പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ യുവതി 2014-ല്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ലഹരിമാഫിയ സംഘത്തില്‍ ഉള്‍പെട്ടത്. തുടര്‍ന്ന് മംഗളൂരു അടക്കമുള്ള ഭാഗങ്ങളില്‍ ലഹരി മാഫിയ സംഘങ്ങള്‍ക്കൊപ്പം യുവതി പോവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുവരികയുമായിരുന്നു.
വിവാഹിതയായതോടെ ഈ സംഘവുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചുവെങ്കിലും ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ മാഫിയകളുമായി വീണ്ടും അടുക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഈ സംഘത്തിനൊപ്പം പലയിടങ്ങളിലും എത്തിപ്പെട്ട യുവതി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നു. ഗോവയില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് കാസര്‍കോട്ടും മംഗളൂരുവിലും വിതരണത്തിനെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഗ്രാമിന് 4,000ത്തോളം രൂപയാണ് വില. ലഹരി വില്‍ക്കുന്നവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.