IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
മനോജ് വധക്കേസില്‍ ജയരാജന്റെ ആവശ്യം കോടതി നിരാകരിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി നിരാകരിച്ചു. വാദത്തിനു കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് കോടതി അംഗീകരിക്കാതിരുന്നത്. കേസ് ഇന്നോ നാളെയോ കൊണ്ട് തീര്‍പ്പാക്കണം എന്ന് ജസ്റ്റിസ് കെമാല്‍ പാഷ അറിയിച്ചു. അല്പസമയത്തിനകം വീണ്ടും കേസ് പരിഗണിക്കും. 
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നല്‍കാനായി നിയമ സെക്രട്ടറി ചെയര്‍മാനായ സമിതിക്ക് 2009-ല്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലന്നും സംസ്ഥാന സര്‍ക്കാറും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട് 

Share/Save
 
© Copyright 2010 ibclive.in. All rights reserved.