IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
കാര്‍ത്തി ചിദംബരത്തിന്റെ സ്‌പെഷ്യല്‍ സെല്‍ ആവശ്യം നിഷ്‌ക്കരുണം കോടതി തള്ളി!

ദില്ലി: കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ രാജാവിനെ പോലെ ജീവിതം. അധികാരം പോയി ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ തട്ടിപ്പുകള്‍ എണ്ണിക്കാണിച്ച് അഴിക്കുള്ളിലാക്കി. കാര്‍ത്തി ചിദംബദം എന്ന അധികാര ദല്ലാളും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ രാഷ്ട്രീയക്കാരന് ഇപ്പോള്‍ കഷ്ടകാലമാണ്. വിദേശത്തും സ്വദേശത്തുമായി വന്‍ ബിസിനസുകള്‍ ഓഹരി വിപണിയെ ഇഷ്ടാനുസരം നിയന്ത്രിച്ചും കഴിഞ്ഞ മുന്‍ മന്ത്രിപുത്രന്‍ ഇപ്പോള്‍ സെല്ലില്‍ പായ വിരിച്ച് കൊതുകു കടിയും കൊണ്ട് കഴിയുകയാണ്. 
ഐഎന്‍എക്‌സ് മീഡിയ കോഴക്കേസില്‍ അകത്തായ കോണ്‍ഗ്രസ് നേതാവ് കൂടിയായ കാര്‍ത്തി ഇപ്പോള്‍ ജയിലില്‍ പ്രത്യേകം സെല്‍ വേണമെന്ന് വാദിച്ചെങ്കില്‍ പോലും അതൊന്നും വിജയിച്ചില്ല. പിതാവിനും കാര്‍ത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെല്‍ അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം, കാര്‍ത്തിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികാരികള്‍ നടപടിയെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞു. 
കാര്‍ത്തി ചിദംബരത്തെ ഈമാസം 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ തിഹാര്‍ ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കാര്‍ത്തിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.
മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായ കാര്‍ത്തിയെ കഴിഞ്ഞമാസം 28-നാണ് സിബിഐ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഇന്നലെ വരെ കാര്‍ത്തി സിബിഐ കസ്റ്റഡിയിലായിരുന്നു. ഇനി ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ വേണ്ടെന്നു സിബിഐ വ്യക്തമാക്കിയതിനാലാണു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ ജഡ്ജി സുനില്‍ റാണ ഉത്തരവിട്ടത്. 
ജയിലില്‍ പ്രത്യേക സെല്‍ എന്ന ആവശ്യം നിഷേധിച്ച കോടതി, ജയില്‍ മാന്വല്‍ പ്രകാരമുള്ള നടപടിയാണുണ്ടാവുകയെന്നു വ്യക്തമാക്കി. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ജാമ്യാപേക്ഷ ഉടനെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിച്ചില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ജാമ്യാപേക്ഷ ഈമാസം 15-നു പരിഗണിക്കുമെന്നാണ് അറിയിച്ചത്. പിതാവിനും കാര്‍ത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെല്‍ അനുവദിക്കാനാവില്ല. എന്നാല്‍, കാര്‍ത്തിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികാരികള്‍ നടപടിയെടുക്കണം ജഡ്ജി പറഞ്ഞു. 
ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ചിദംബരം മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അതിനാല്‍ കാര്‍ത്തിയുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. കാര്‍ത്തിക്കല്ല ചിദംബരത്തിനാണു ഭീഷണിയുള്ളതെന്നും കുടുംബാംഗങ്ങള്‍ രാജ്യത്തു സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും സിബിഐ അഭിഭാഷകന്‍ മറുവാദമുന്നയിച്ചു.
പ്രത്യേക സെല്‍ അനുവദിക്കുന്നതിനെ സിബിഐ എതിര്‍ക്കുന്നതു തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും തിഹാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച രാജന്‍ പിള്ളയുടെ കാര്യം മറക്കരുതെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞു. സിബിഐ കോടതിയുടെ ഉത്തരവു വന്നതിനു പിന്നാലെ കാര്‍ത്തിയുടെ അഭിഭാഷകന്‍ ദായന്‍ കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ന്നാണ് ഇന്നു പരിഗണിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്ന കോണ്‍ഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന വിധത്തില്‍ കൊള്ളയടിച്ചു ഓഹരി കച്ചവടവുമായി കാര്യങ്ങല്‍ മുന്നോട്ടു പോകുകയായിരുന്നു. അപ്പന്റെ സ്ഥാനം വെച്ച് ലോകമെമ്പാടും വ്യവസായങ്ങളുണ്ടാക്കി കോടാനുകോടികള്‍ സമ്പാദിച്ചത് കാര്‍ത്തി ചിദംബരമായിരുന്നു.
അധികാരത്തിന്റെ ബലത്തില്‍ കോടികള്‍ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി വേദികളില്‍ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസന്‍ ഐ കെയര്‍ എന്ന സ്ഥാപനത്തില്‍ മകന്‍ കാര്‍ത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസന്‍ ഐ കെയറുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായത് വന്‍ സ്വത്തുക്കളുടെ വിവരമാണ്. ഇതിന് പിന്നാലെയാണ് ഐഎന്‍എക്‌സ് മീഡിയ ഹൗസ് കോഴയിലും വിവാദങ്ങളുണ്ടായത്.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളര്‍ന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയില്‍ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നേരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചപ്പോള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ ശരിക്കും ഞെട്ടുകയായിരുന്നു. 
ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലുമടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുന്‍ധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പങ്കാളികളാകാന്‍ കാര്‍ത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം.
ലണ്ടന്‍, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീന്‍സ്, തായ്‌ലന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, ഫ്രാന്‍സ്, യുഎസ്എ, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍, ഗ്രീസ് എന്നിവിടങ്ങളിലാണ് കാര്‍ത്തിക്ക് നിക്ഷേപമുള്ളത്. എയര്‍സെല്‍ - മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് കാര്‍ത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.
വിദേശ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളിലായാണ് കാര്‍ത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്‌സ് കണ്‍സല്‍ട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിയുടെ സിങ്കപ്പൂരിലെ റിയല്‍ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങള്‍. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. സിങ്കപ്പൂരിലെ കാര്‍ത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകള്‍ കൈമാറാന്‍ കമ്ബനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകന്‍ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകള്‍ നടത്തിയത്. ഇത് കോണ്‍ഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.
സിങ്കപ്പൂരിലുള്ള കാര്‍ത്തിയുടെ കമ്പനി 88 ഏക്കര്‍ സ്ഥലം യുകെയില്‍ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഈ ഇടപാട്. സോമര്‍സെറ്റിലാണ് ഇത്രയും ഏക്കര്‍ സ്ഥലം ഒരു മില്യണ്‍ പൗണ്ട് മുടക്കി വാങ്ങിയത്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയില്‍ വന്‍ കിട റിസോര്‍ട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോര്‍ച്യൂണ്‍ റെസിഡന്‍സ് എന്നാണ് ഈ റിസോര്‍ട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേര്‍ന്ന് ലങ്കയില്‍ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.
കാര്‍ത്തിയുടെ ഇടപാടുകള്‍ അവിടം കൊണ്ടു തീരുന്നില്ല. ദുബായിലും ദക്ഷിണാഫ്രിക്കയിലും ഫാമുകള്‍ വാങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മുന്തിരിതോപ്പുകളാണ് വാങ്ങിക്കൂട്ടിയത്. ഇതിനോക്കെ നൂറ് കണക്കിന് കോടികളാണ് ചെലവായതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ കണ്ടെത്തല്‍. ഫിലിപ്പീന്‍സ് കമ്പനിയുമായി ചേര്‍ന്നും അഡ്വന്റേജസ് സിങ്കപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗ്(ഏഷ്യ)യുമായിണ് ഫിലിപ്പീന്‍സ് ബന്ധം. ഇത് കൂടാതെ സിങ്കപ്പൂരില്‍ റിയല്‍ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നും റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കി. തായ്‌ലന്റിലും സ്‌പെയിനിലേക്കും മറ്റും കാര്‍ത്തി നടത്തിയ ഇടപെടുകളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.'
കാര്‍ത്തിയുടെ പങ്കാളിത്തത്തിലുള്ള അഡ്വെന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന കമ്പനി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പണമിടപാടുകള്‍ നടത്തിയിരുന്നു. ഇതേക്കുറിച്ചൊക്കെ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയര്‍സെല്‍ മാക്‌സിസ് കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഈ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെ എന്‍ഫോഴ്‌സ്‌മെന്‍ അധികൃതര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചുന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. 
എയര്‍സെല്‍ മാക്‌സിസുമായി ഈ രണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് അന്ന് നേരിട്ട ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് കള്ളപ്പണം പല രാജ്യങ്ങളിലുമായി നിക്ഷേപം നടത്തിയെന്നാണ് അറിയുന്നത്. പി ചിദംബരം മന്ത്രിയായിരുന്ന വേളയില്‍ മകനെ ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കടത്തുകയായിരുന്നു എന്നാണ് ആരോപണം.

ദില്ലി: കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ രാജാവിനെ പോലെ ജീവിതം. അധികാരം പോയി ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ തട്ടിപ്പുകള്‍ എണ്ണിക്കാണിച്ച് അഴിക്കുള്ളിലാക്കി. കാര്‍ത്തി ചിദംബദം എന്ന അധികാര ദല്ലാളും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ രാഷ്ട്രീയക്കാരന് ഇപ്പോള്‍ കഷ്ടകാലമാണ്. വിദേശത്തും സ്വദേശത്തുമായി വന്‍ ബിസിനസുകള്‍ ഓഹരി വിപണിയെ ഇഷ്ടാനുസരം നിയന്ത്രിച്ചും കഴിഞ്ഞ മുന്‍ മന്ത്രിപുത്രന്‍ ഇപ്പോള്‍ സെല്ലില്‍ പായ വിരിച്ച് കൊതുകു കടിയും കൊണ്ട് കഴിയുകയാണ്. 
ഐഎന്‍എക്‌സ് മീഡിയ കോഴക്കേസില്‍ അകത്തായ കോണ്‍ഗ്രസ് നേതാവ് കൂടിയായ കാര്‍ത്തി ഇപ്പോള്‍ ജയിലില്‍ പ്രത്യേകം സെല്‍ വേണമെന്ന് വാദിച്ചെങ്കില്‍ പോലും അതൊന്നും വിജയിച്ചില്ല. പിതാവിനും കാര്‍ത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെല്‍ അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം, കാര്‍ത്തിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികാരികള്‍ നടപടിയെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞു. 
കാര്‍ത്തി ചിദംബരത്തെ ഈമാസം 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ തിഹാര്‍ ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കാര്‍ത്തിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായ കാര്‍ത്തിയെ കഴിഞ്ഞമാസം 28-നാണ് സിബിഐ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഇന്നലെ വരെ കാര്‍ത്തി സിബിഐ കസ്റ്റഡിയിലായിരുന്നു. ഇനി ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ വേണ്ടെന്നു സിബിഐ വ്യക്തമാക്കിയതിനാലാണു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ ജഡ്ജി സുനില്‍ റാണ ഉത്തരവിട്ടത്. 
ജയിലില്‍ പ്രത്യേക സെല്‍ എന്ന ആവശ്യം നിഷേധിച്ച കോടതി, ജയില്‍ മാന്വല്‍ പ്രകാരമുള്ള നടപടിയാണുണ്ടാവുകയെന്നു വ്യക്തമാക്കി. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ജാമ്യാപേക്ഷ ഉടനെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിച്ചില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ജാമ്യാപേക്ഷ ഈമാസം 15-നു പരിഗണിക്കുമെന്നാണ് അറിയിച്ചത്. പിതാവിനും കാര്‍ത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെല്‍ അനുവദിക്കാനാവില്ല. എന്നാല്‍, കാര്‍ത്തിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികാരികള്‍ നടപടിയെടുക്കണം ജഡ്ജി പറഞ്ഞു. 
ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ചിദംബരം മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അതിനാല്‍ കാര്‍ത്തിയുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. കാര്‍ത്തിക്കല്ല ചിദംബരത്തിനാണു ഭീഷണിയുള്ളതെന്നും കുടുംബാംഗങ്ങള്‍ രാജ്യത്തു സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും സിബിഐ അഭിഭാഷകന്‍ മറുവാദമുന്നയിച്ചു.
പ്രത്യേക സെല്‍ അനുവദിക്കുന്നതിനെ സിബിഐ എതിര്‍ക്കുന്നതു തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും തിഹാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച രാജന്‍ പിള്ളയുടെ കാര്യം മറക്കരുതെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞു. സിബിഐ കോടതിയുടെ ഉത്തരവു വന്നതിനു പിന്നാലെ കാര്‍ത്തിയുടെ അഭിഭാഷകന്‍ ദായന്‍ കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ന്നാണ് ഇന്നു പരിഗണിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്ന കോണ്‍ഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന വിധത്തില്‍ കൊള്ളയടിച്ചു ഓഹരി കച്ചവടവുമായി കാര്യങ്ങല്‍ മുന്നോട്ടു പോകുകയായിരുന്നു. അപ്പന്റെ സ്ഥാനം വെച്ച് ലോകമെമ്പാടും വ്യവസായങ്ങളുണ്ടാക്കി കോടാനുകോടികള്‍ സമ്പാദിച്ചത് കാര്‍ത്തി ചിദംബരമായിരുന്നു.
അധികാരത്തിന്റെ ബലത്തില്‍ കോടികള്‍ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി വേദികളില്‍ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസന്‍ ഐ കെയര്‍ എന്ന സ്ഥാപനത്തില്‍ മകന്‍ കാര്‍ത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസന്‍ ഐ കെയറുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായത് വന്‍ സ്വത്തുക്കളുടെ വിവരമാണ്. ഇതിന് പിന്നാലെയാണ് ഐഎന്‍എക്‌സ് മീഡിയ ഹൗസ് കോഴയിലും വിവാദങ്ങളുണ്ടായത്.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളര്‍ന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയില്‍ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നേരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചപ്പോള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ ശരിക്കും ഞെട്ടുകയായിരുന്നു. 
ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലുമടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുന്‍ധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പങ്കാളികളാകാന്‍ കാര്‍ത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം.
ലണ്ടന്‍, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീന്‍സ്, തായ്‌ലന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, ഫ്രാന്‍സ്, യുഎസ്എ, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍, ഗ്രീസ് എന്നിവിടങ്ങളിലാണ് കാര്‍ത്തിക്ക് നിക്ഷേപമുള്ളത്. എയര്‍സെല്‍ - മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് കാര്‍ത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.
വിദേശ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളിലായാണ് കാര്‍ത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്‌സ് കണ്‍സല്‍ട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിയുടെ സിങ്കപ്പൂരിലെ റിയല്‍ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങള്‍. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. സിങ്കപ്പൂരിലെ കാര്‍ത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകള്‍ കൈമാറാന്‍ കമ്ബനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകന്‍ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകള്‍ നടത്തിയത്. ഇത് കോണ്‍ഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.
സിങ്കപ്പൂരിലുള്ള കാര്‍ത്തിയുടെ കമ്പനി 88 ഏക്കര്‍ സ്ഥലം യുകെയില്‍ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഈ ഇടപാട്. സോമര്‍സെറ്റിലാണ് ഇത്രയും ഏക്കര്‍ സ്ഥലം ഒരു മില്യണ്‍ പൗണ്ട് മുടക്കി വാങ്ങിയത്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയില്‍ വന്‍ കിട റിസോര്‍ട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോര്‍ച്യൂണ്‍ റെസിഡന്‍സ് എന്നാണ് ഈ റിസോര്‍ട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേര്‍ന്ന് ലങ്കയില്‍ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.
കാര്‍ത്തിയുടെ ഇടപാടുകള്‍ അവിടം കൊണ്ടു തീരുന്നില്ല. ദുബായിലും ദക്ഷിണാഫ്രിക്കയിലും ഫാമുകള്‍ വാങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മുന്തിരിതോപ്പുകളാണ് വാങ്ങിക്കൂട്ടിയത്. ഇതിനോക്കെ നൂറ് കണക്കിന് കോടികളാണ് ചെലവായതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ കണ്ടെത്തല്‍. ഫിലിപ്പീന്‍സ് കമ്പനിയുമായി ചേര്‍ന്നും അഡ്വന്റേജസ് സിങ്കപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗ്(ഏഷ്യ)യുമായിണ് ഫിലിപ്പീന്‍സ് ബന്ധം. ഇത് കൂടാതെ സിങ്കപ്പൂരില്‍ റിയല്‍ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നും റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കി. തായ്‌ലന്റിലും സ്‌പെയിനിലേക്കും മറ്റും കാര്‍ത്തി നടത്തിയ ഇടപെടുകളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.'
കാര്‍ത്തിയുടെ പങ്കാളിത്തത്തിലുള്ള അഡ്വെന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന കമ്പനി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പണമിടപാടുകള്‍ നടത്തിയിരുന്നു. ഇതേക്കുറിച്ചൊക്കെ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയര്‍സെല്‍ മാക്‌സിസ് കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഈ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെ എന്‍ഫോഴ്‌സ്‌മെന്‍ അധികൃതര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചുന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. 
എയര്‍സെല്‍ മാക്‌സിസുമായി ഈ രണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് അന്ന് നേരിട്ട ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് കള്ളപ്പണം പല രാജ്യങ്ങളിലുമായി നിക്ഷേപം നടത്തിയെന്നാണ് അറിയുന്നത്. പി ചിദംബരം മന്ത്രിയായിരുന്ന വേളയില്‍ മകനെ ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കടത്തുകയായിരുന്നു എന്നാണ് ആരോപണം.

Share/Save
 
© Copyright 2010 ibclive.in. All rights reserved.