IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
അമിതാഭ് ബച്ചന് ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥ്യം

മുംബൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥ്യം. ജോധ്പൂരില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമെത്തി ബച്ചനെ പരിശോധിച്ചു.
ഭയപ്പെടാനിലെന്നും ബച്ചന്‍ സുഖമായിരിക്കുന്നുവെന്നും പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി ബച്ചനും ബ്ലോഗില്‍ കുറിച്ചു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നത്. വിജയ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ് ലാന്‍ഡില്‍ പൂര്‍ത്തിയായിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.