IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
തേനി റേഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

തേനി റേഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
തേനി കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തേനി റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയതായി കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ തമിഴ്‌നാട് പൊലീസിനോട് മൊഴി നല്‍കി. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പി വ്യക്തമാക്കി. കാട്ടുതീയില്‍ മരിച്ചവര്‍ക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും അന്‍പതിനായിരവും രൂപ വീതവും ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.
അപകടമുണ്ടാകുന്നതിന് മുമ്ബുള്ള ദിവസങ്ങളില്‍ കൊളുക്കുമലയിലും, കുരങ്ങണിയിലും പലയിടങ്ങളിലും കാട്ടുതീയുണ്ടായിട്ടും പാസ് നല്‍കി കയറ്റിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായെന്ന് കണ്ടെത്തി .തേനി റേഞ്ച് ഓഫീസര്‍ ജയ്‌സിങിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍ അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചതെന്ന് തേനി എസ്പി വി ഭാസ്‌കര്‍ വ്യക്തമാക്കി. അനധികൃതമായി പ്രവര്‍ത്തിച്ച ചെന്നൈ ട്രെക്കിംഗ് ക്ലബിനെതിരെ കേസെടുത്തു. വനമേഖലയില്‍ ട്രെക്കിംഗ് നിരോധിച്ച കേരള സര്‍ക്കാര്‍ നടപടി തന്നെ വരും ദിവസങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരും പിന്‍തുടര്‍ന്നേക്കും. അതിര്‍ത്തിമേഖലയില്‍ അനധികൃത ട്രെക്കിംഗ് സംബന്ധിച്ചുള്ള അന്വേഷണം കേരളവുമായി ഒന്നിച്ച് നടത്താനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ നടക്കും. തേനിജില്ലാ ഭരണകൂടത്തിനാണ് അപകടം സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തിന്റെ ചുമതല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും, ഗുരതമായി പൊള്ളലേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്ക് സാരമല്ലാത്തവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ സഹായം നല്‍കും. മധുര മെഡിക്കല്‍ കോളജിലും, സ്വകാര്യ ആശുപത്രികളിലും പൊള്ളലേറ്റ് കഴിയുന്ന 27 പേരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. മധുര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന ചെന്നൈ സ്വദേശിനി നിഷയും മരിച്ചതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പത്തായി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.