IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

അവിശ്വാസ പ്രമേയം പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍

 

അവിശ്വാസ പ്രമേയം പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍
ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിച്ചില്ല. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.  
എന്നാല്‍ ഇത് പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടിഡിപി കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു.
|
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയി എന്നാരോപിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്നും ടിഡിപി തങ്ങളുടെ രണ്ട് മന്ത്രിമാരെ നേരത്തെ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 
ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും പുറമേ ശിവസേന, എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു


ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിച്ചില്ല. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.  
എന്നാല്‍ ഇത് പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടിഡിപി കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു.|ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയി എന്നാരോപിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്നും ടിഡിപി തങ്ങളുടെ രണ്ട് മന്ത്രിമാരെ നേരത്തെ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും പുറമേ ശിവസേന, എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

Share/Save
 
© Copyright 2010 ibclive.in. All rights reserved.