IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
തടി കുറക്കാന്‍ പച്ചമുളക് ഉത്തമം !!

തടി കുറക്കാന്‍ പച്ചമുളക് ഉത്തമം !!
അടുക്കളയിലെ മന്നനായ പച്ചമുളക് കറികള്‍ക്ക് എരിവ് പകരാന്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതി വെച്ചിരിക്കുന്നത്. പച്ചമുളകോ മുളകുപൊടിയോ ഇല്ലാത്ത കറികള്‍ക്ക് ആരാധകര്‍ കുറവാണ്. കൃത്യമായ അളവില്‍ എരിവില്ലാത്ത കറികള്‍ക്ക് രുചി കുറവായിരിക്കുമല്ലോ. എന്നാല്‍ കറിക്ക് എരിവും രുചിയും പകരാന്‍ മാത്രമല്ല പച്ചമുളകിനാകുക എന്ന നഗ്‌നസത്യം പലര്‍ക്കും അറിയില്ലായിരിക്കും. 
പലതരത്തിലുള്ള മറ്റു ഗുണഗണങ്ങളും പച്ചമുളകിനുണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറി വര്‍ഗമാണ് പച്ചമുളക്. അതുകൊണ്ടു തന്നെ പച്ചമുളകിനുള്ള ആരോഗ്യപരമായ ഗുണങ്ങളും എണ്ണിയാല്‍ തീരില്ല. ഇത് പലതരത്തിലുള്ള രോഗങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ തന്നെ ഇത് കാന്‍സറിനെ പ്രതിരോധിക്കും. മാത്രമല്ല പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുവാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്. 
ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രമേഹരോഗമുള്ളവര്‍ക്ക് ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിര്‍ത്താനും പച്ചമുളക് സഹായിക്കും. വിറ്റാമിന്‍ സിയുടെ ഒരു കലവറ തന്നെയാണ് പച്ചമുളക്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും കൂട്ടാനും വിറ്റാമിന്‍ സി സഹായിക്കും. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.