IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സൗരവ് ഗാംഗുലി

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടത്തുന്നതിനെ കുറിച്ചുള്ള ആശയക്കുഴപ്പം നിലനില്‍ക്കവെ നിലപാട് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. കൊച്ചിയില്‍ ഫുട്‌ബോളും, കാര്യവട്ടത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന സച്ചിന്റെ നിലപാടിനൊപ്പം ഞാനുമുണ്ടെന്ന് സൗരവ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
''ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട് സച്ചിന്‍, ഈ കാര്യം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുടെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നു. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ട്.'' ട്വിറ്ററില്‍ ഗാംഗുലി കുറിക്കുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.