IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
വയര്‍ കുറയ്ക്കാന്‍ പെരുഞ്ചീകവെള്ളം ഉത്തമം!

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇതിനുള്ള പ്രധാന കാരണം. കൊഴുപ്പിനാണെങ്കില്‍ ഭക്ഷണം മുതല്‍ വ്യായാമക്കുറവും സ്ട്രെസും വരെ കാരണങ്ങളായുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വയര്‍ ചാടുന്നതു പ്രശ്നം തന്നെയാണെങ്കിലും സ്ത്രീകള്‍ക്കാണ് ഈ പ്രശ്നം കൂടുതലും. ഇതിന് പ്രസവമടക്കമുള്ള കാരണങ്ങളുണ്ട്. മെനോപോസാണ് മറ്റൊരു കാരണം.  വയര്‍ കുറയ്ക്കാനുള്ള ഈ പാനീയം തയ്യാറാക്കാനായി പെരുഞ്ചീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കറുവാപ്പട്ട പൊടിച്ചത്, നാരങ്ങാനീര്, തേന്‍ എന്നിവയാണ് വേണ്ടത്.
പെരുഞ്ചീരകം വെറുമൊരു മസാല മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുകൂടിയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് പെരുഞ്ചീരകം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
മഞ്ഞളും ശരീരത്തിലെ കൊഴുപ്പു തള്ളിക്കളയുന്ന ഒന്നാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇതു സഹായിക്കും. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.
ഇഞ്ചിയ്ക്കും കൊഴുപ്പു കുറയ്ക്കുകയെന്ന ഗുണമുണ്ട്. ഇത് ശരീരത്തിലെ ചൂടുവര്‍ദ്ധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തേനും ചെറുനാരങ്ങയുമെല്ലാം പൊതുവെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഗണത്തില്‍ പെടുന്നവയാണ്. ഇതെല്ലാം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ നല്ലതാണ്. വിഷാംശം നീക്കാനും ഏറെ ഗുണം ചെയ്യുന്നവയുമാണ്.

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇതിനുള്ള പ്രധാന കാരണം. കൊഴുപ്പിനാണെങ്കില്‍ ഭക്ഷണം മുതല്‍ വ്യായാമക്കുറവും സ്ട്രെസും വരെ കാരണങ്ങളായുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വയര്‍ ചാടുന്നതു പ്രശ്നം തന്നെയാണെങ്കിലും സ്ത്രീകള്‍ക്കാണ് ഈ പ്രശ്നം കൂടുതലും. ഇതിന് പ്രസവമടക്കമുള്ള കാരണങ്ങളുണ്ട്. മെനോപോസാണ് മറ്റൊരു കാരണം.  വയര്‍ കുറയ്ക്കാനുള്ള ഈ പാനീയം തയ്യാറാക്കാനായി പെരുഞ്ചീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കറുവാപ്പട്ട പൊടിച്ചത്, നാരങ്ങാനീര്, തേന്‍ എന്നിവയാണ് വേണ്ടത്.
പെരുഞ്ചീരകം വെറുമൊരു മസാല മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുകൂടിയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് പെരുഞ്ചീരകം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.മഞ്ഞളും ശരീരത്തിലെ കൊഴുപ്പു തള്ളിക്കളയുന്ന ഒന്നാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇതു സഹായിക്കും. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.
ഇഞ്ചിയ്ക്കും കൊഴുപ്പു കുറയ്ക്കുകയെന്ന ഗുണമുണ്ട്. ഇത് ശരീരത്തിലെ ചൂടുവര്‍ദ്ധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തേനും ചെറുനാരങ്ങയുമെല്ലാം പൊതുവെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഗണത്തില്‍ പെടുന്നവയാണ്. ഇതെല്ലാം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ നല്ലതാണ്. വിഷാംശം നീക്കാനും ഏറെ ഗുണം ചെയ്യുന്നവയുമാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.