IBC- Complete Business News in Malayalam
Breaking news  
19 August 2018 Sunday
 
ടി പി കേസിലെ കുഞ്ഞനന്തന്‍ ഉടന്‍ പുറത്തുവരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ടി.പി. കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്‍ ഉടന്‍ പുറത്തുവരുമെന്ന് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു നേരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനം സൂചിപ്പിക്കുന്നത് ഇതാണെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടും. നിയമവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ടി.പി. കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.