IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
രാഹുലിന് സാങ്കേതികവിദ്യ അറിയില്ലെന്ന് ബി.ജെ.പി

ദില്ലി: നരേന്ദ്ര മോദിയുടെ ആപ്പിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണം നിഷേധിച്ച് ബി.ജെ.പി. രാഹുല്‍ ഗാന്ധിക്ക് സാങ്കേതിക വിദ്യകളെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി വക്താവ് സാംപിത് പത്ര ആരോപിച്ചു. വിവരങ്ങള്‍ അവലോകനം ചെയ്യുക എന്നത് ചോര്‍ത്തലോ രഹസ്യമായി നിരീക്ഷിക്കലോ അല്ല എന്ന കാര്യം രാഹുല്‍ ഗാന്ധിക്ക് അറിയില്ല. ഈ പുതിയ യുഗം വിവരസാങ്കേതിക വിദ്യയുടെതാണ്. അത് രാഹുല്‍ജിക്ക് മനസിലാകില്ലെന്നും സാംപിത് പരിഹസിച്ചു.
നമോ ആപ്പിലൂടെ താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി സംവദിക്കുന്നു. ഇത് എല്ലാ സ്മാര്‍ട്ട് ആപ്പുകളെയും പോലെ ഒരു സ്മാര്‍ട്ട് ആപ്പാണ്. പരസ്പര സംവേദനം എളുപ്പത്തിലാക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആപ്പുകളെ സ്മാര്‍ട്ട് എന്നു വിളിക്കാനാകൂവെന്നും പത്ര കൂട്ടിച്ചേര്‍ത്തു. നമോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ മോദി ദുരുപയോഗം ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. 
പ്രധാനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് മോദി ജനങ്ങളുടെ വിവരശേഖരണം നടത്തി. സര്‍ക്കാറിന്റെ നമോ ആപ്പ് വഴി കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങളാണ് മോദി ചൂഷണം ചെയ്തത്. ഇന്ത്യക്കാരുമായി സംവദിക്കാന്‍ മോദിക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ആകാം. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ആപ്പ് അതിനുപയോഗിക്കരുത്. അതിലെ വിവരങ്ങള്‍ ഇന്ത്യയുടെതാണ്, മോദിയുടെതല്ല എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
നമോ ആപ്പ് ഉപയോഗിക്കുന്നവരുടെ ഇ മെയില്‍ ഐ.ഡി, ഫോട്ടോ, ലിംഗം, പേര് എന്നിവ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വിവരങ്ങളും ഉപയോക്താക്കളുടെ സമ്മതമില്ലാതെ അമേരിക്കന്‍ കമ്പനിക്ക് ലഭ്യമാകുന്നുണ്ടെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകരുടെ ആരോപണം മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് രാഹുല്‍ പ്രസ്താവന ഇറക്കിയത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.