IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
യു എസ് ടി ഗ്ലോബലിന്റെ കൊച്ചി കേന്ദ്രത്തില്‍ ഇന്‍ഫിനിറ്റി ലാബ്‌സ് ഇന്നൊവേഷന്‍ ഗരാഷിനു തുടക്കമായി

കൊച്ചി: മുന്‍നിര ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയായ യു എസ് ടി ഗ്ലോബല്‍ ഇന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിസ്മയ ബില്‍ഡിങ്ങിലുള്ള തങ്ങളുടെ കേന്ദ്രത്തില്‍ ഇന്‍ഫിനിറ്റി ലാബ്സിന്റെ ഇന്നോവേഷന്‍ ഗരാഷ് ഉദ്ഘാടനം ചെയ്തു. 
യു എസ് ടി ഗ്ലോബല്‍ മുന്നോട്ട് വയ്ക്കുന്ന നൂതന  സേവനങ്ങളിലെ മുഖ്യ ഘടകമാണ് ഇന്‍ഫിനിറ്റി ലാബ്‌സ്.  സാങ്കേതിക സംവിധാനങ്ങള്‍, മനുഷ്യ കേന്ദ്രീകൃത മാതൃകകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പങ്കാളികളുള്‍പ്പെടുന്ന ശൃംഖല, മുന്‍നിര ഗവേഷണ സേവനങ്ങള്‍ എന്നിവയുടെ സംഗമമാണ് ഇതിലൂടെ സാധ്യമാകുന്നത്. യു എസ് ടി ഗ്ലോബല്‍ ജീവനക്കാര്‍ക്ക് മുന്നില്‍ മുന്‍നിര സാങ്കേതിക വിദ്യകള്‍ തുറന്നു കൊടുക്കുന്നതിനു പുറമെ, അവര്‍ക്ക് ലോക നിലവാരമുള്ള ആര്‍ & ഡി സ്ഥാപനങ്ങളിലെയും, നവയുഗ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതിക മുന്നേറ്റങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാനും ഇന്‍ഫിനിറ്റി ലാബ്സ് അവസരമൊരുക്കുന്നു. ഉപഭോക്താക്കള്‍ക്ക് യു എസ് ടി ഗ്ലോബലിന്റെ സേവനങ്ങളും മികവും തിരിച്ചറിയുന്നതിനായി ഇന്‍ഫിനിറ്റി ലാബ്‌സില്‍ 'എക്‌സ്പീരിയന്‍സ് കേന്ദ്രവും' സജ്ജമാണ്.
ഇന്‍ഫിനിറ്റി ലാബ്സിന്റെ ഇന്നോവേഷന്‍ ഗരാഷുകളില്‍ ഹാക്കത്തോണുകള്‍, ഇന്നോവേഷന്‍ ജിമ്മുകള്‍,  പ്രശ്‌നങ്ങളും പരിധികളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍,  മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട കോമ്പോണന്റുകള്‍, ദ്രുത ഗതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള റാപിഡ് പ്രോട്ടോടൈപിങ്ങ് എന്നീ സാങ്കേതികതകളും സജ്ജീകരിക്കുവാന്‍ സ്ഥാപനം പദ്ധതിയിട്ടിട്ടുണ്ട്.
യു എസ് ടി ഗ്ലോബല്‍ നവീനതയുടെ ഉച്ചസ്ഥായിയിലാണെന്നും ആഗോള തലത്തിലുള്ള തങ്ങളുടെ ഗ്ലോബല്‍ 1000 ഉപഭോക്താക്കളെ  ഉയര്‍ന്ന പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള  ചവിട്ടുപടിയാണ് തങ്ങളുടെ ഇന്നോവേഷന്‍ കേന്ദ്രങ്ങളെന്നും യു എസ് ടി ഗ്ലോബല്‍ ഡെവലപ്പ്‌മെന്റ്  സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ മേധാവിയായ സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഇന്നോവേഷന്‍ ഗരാഷ് ആരംഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും തങ്ങളുടെ ജീവനക്കാര്‍ അണിനിരത്തുന്ന ഡിജിറ്റല്‍ നവീകരണ സാധ്യതകള്‍ക്ക് പുറമെ അക്കാദമിക രംഗത്തുള്ളവര്‍ക്ക്  പുതുയുഗ സാങ്കേതികതയെ അടുത്തറിയുവാനും സഹായകമാകുമെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസ് ടി ഗ്ലോബലിന്റെ ഇന്‍ഫിനിറ്റി ലാബ്‌സിന്റെ ഡിജിറ്റല്‍ ഉദ്ഘാടന ചടങ്ങില്‍ യാന്‍ ചുമ്മാര്‍ വിശിഷ്ടാതിഥിയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡെവലപ്പര്‍ എന്ന ഖ്യാതി സ്വന്തമാക്കിയ വ്യക്തിയാണ് 14 കാരനായ  യാന്‍ ചുമ്മാര്‍.  തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ യു എസ് ടി ഗ്ലോബല്‍ സംഘടിപ്പിച്ച ഡെവലപ്പര്‍ കോണ്‍ഫ്‌ലുവന്‍സ് 2017ല്‍ 250 ഓളം സോഫ്ട്‌വെയര്‍ വിദഗ്ദ്ധരോടൊപ്പം യാന്‍ പങ്കെടുത്തിരുന്നു. കമ്പനിയുടെ നേതൃത്വ നവീകരണ ടീമുകള്‍ പങ്കെടുത്ത ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് പുറമെ ഇന്‍ഫിനിറ്റി ലാബ്‌സ് ടീമംഗങ്ങള്‍ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ, അടുത്തകാലത്ത് യു എസ് ടി ഗ്ലോബല്‍ സംഘടിപ്പിച്ച ഡി 3 പ്ലസ്  ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച നവയുഗ സാങ്കേതിക മുന്നേറ്റങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.