IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
ഗോവയില്‍ കുപ്പി വെള്ളത്തെ ചൊല്ലി യുവാവിനെ കുത്തിക്കൊന്നു

പനജി: ഒരു കുപ്പി വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കം യുവാവിന്റെ ജീവനെടുത്തു. ഹരിയാ സ്വദേശിയായ മനീഷ് സിംഗ് (31) ആണ് ഉത്തര ഗോവയിലെ കലന്‍ഗട്ടില്‍ കൊലപ്പെടുത്തിയത്. സ്ഥിരം കുറ്റവാളിയായ കൃഷ്ണ ബെഗോകര്‍ ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണ്. ചൊവ്വാഴ്ചയാണ് സംഭവം. കൊലപാതകത്തിനു ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. കുപ്പിവെള്ളം വാങ്ങുന്നതിനായി കടയില്‍ എത്തിയ അക്രമി മനീഷനുമായി വാക്കുതര്‍ക്കമുണ്ടാക്കി. ഇതേതുടര്‍ന്നാണ് കത്തിയെടുത്ത് കുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. അക്രമിക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.