IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
നിയമനടപടികളെ തടസപ്പെടുത്തുന്ന കോടതി സ്‌റ്റേക്ക് ഇനി ആറുമാസം മാത്രം കാലാവധി

ദില്ലി: നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്‌റ്റേ ഓര്‍ഡറുകള്‍ക്ക് ആറുമാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീംകോടതി. കോടതി സ്‌റ്റേ മൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമുണ്ടാകാന്‍ ഈ വിധി നിമിത്തമായേക്കും. നിലവില്‍ കോടതി സ്‌റ്റേ മൂലം നിയമ നടപടികള്‍ നിര്‍ത്തിവച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന് കോടതി വിധിച്ചു. 
ആറുമാസത്തിലേക്കാള്‍ കൂടുതല്‍ ദിവസം സ്‌റ്റേ വേണമെന്ന് ജഡ്ജി കരുതുന്ന കേസുകളിലെ വിധിയില്‍ സ്‌റ്റേ നീട്ടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും പറയുന്നു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ്‌റ്റേ ഉത്തരവുകള്‍ക്കും വിധി ബാധകമാകും. സ്‌റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കില്‍ എല്ലാ കരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്പീക്കിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിക്കണമെന്നും വിധിയില്‍ ഉണ്ട്. സ്പീക്കിങ്ങ് ഓര്‍ഡറില്‍ കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനേക്കാള്‍ സ്‌റ്റേ നീട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കാന്‍ സാധിക്കണം. കേസ്ിന്റെ പ്രത്യേക സ്വഭാവവും വിധിയില്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.