IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
വിജയ് മല്ല്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു! വധു പിങ്കി ലല്‍വാനി!

ദില്ലി: കോടികളുടെ ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്ല്യ വീണ്ടും വിവാഹിതനാകുന്നു. മല്ല്യയുടെ വിമാനക്കമ്പനിയില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്ന പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നത്. മല്ല്യയുടെ മൂന്നാമത്തെ വിവാഹമാണിത്. 2011-ലാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാതെ മല്ല്യ രാജ്യം വിട്ടപ്പോള്‍ പിങ്കിയും മല്ല്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും പ്രണയത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചിരുന്നു. മല്ല്യയുടെ കുടുംബവുമായി നല്ല ബന്ധത്തിലാണ് പിങ്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.