IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

തൈരിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ!

 

തൈരിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ !
ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. തൈര് കഴിക്കുന്നതിന് മുന്‍പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം. തൈരില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ആരോഗ്യമുള്ള, ബലമുള്ള പല്ലുകള്‍ അത്യാവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന കാര്യത്തില്‍ പല്ലുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതിനായി തൈര് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും കാത്സ്യവും പല്ലുകളെ ബലിഷ്ടമാക്കുന്നതില്‍ സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
മനുഷ്യശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു. ദഹനത്തെ വേഗത്തിലാക്കാനും ഇത് സഹായിക്കും. തൈരിലെ ബാക്ടീരിയകള്‍ ശ്വേത രക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു. 
തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ (cortisol) ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും, ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.
തൈര് എങ്ങനെ കഴിക്കണം എങ്ങനെ കഴിക്കരുത്
1. രാത്രിയില്‍ തൈര് കഴിയ്ക്കരുത്. ദഹിയ്ക്കാന്‍ പ്രയാസം.
2. തണുപ്പുള്ള കാലാവസ്ഥയിലും കോള്‍ഡുള്ളപ്പോഴും
   ഇതൊഴിവാക്കുക.
3. തൈര് ചൂടാക്കരുത്.
4. നെയ്യ്, നെല്ലിക്ക, വേവിച്ച ചെറുപയര്‍ എന്നിവയ്ക്കൊപ്പം
   തൈരു കഴിയ്ക്കുന്നത് ഗുണമിരട്ടിപ്പിയ്ക്കും.
5. പാല്‍ ഉറയൊഴിച്ച് പൂര്‍ണമായും തൈരായി മാറിയ ശേഷം
   മാത്രം ഉപയോഗിയ്ക്കുക. ഉറ കൂടാത്തത് ഉപയോഗിയ്ക്കുന്നത്
   വയറിന് നല്ലതല്ല.
6. ആയുര്‍വേദ പ്രകാരം മുട്ട, മീന്‍, ഇറച്ചി, മദ്യം എന്നിവയ്ക്കൊപ്പം
   തൈര് കഴിയ്ക്കരുത്.

ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. തൈര് കഴിക്കുന്നതിന് മുന്‍പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം. തൈരില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ആരോഗ്യമുള്ള, ബലമുള്ള പല്ലുകള്‍ അത്യാവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന കാര്യത്തില്‍ പല്ലുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതിനായി തൈര് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും കാത്സ്യവും പല്ലുകളെ ബലിഷ്ടമാക്കുന്നതില്‍ സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
മനുഷ്യശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു. ദഹനത്തെ വേഗത്തിലാക്കാനും ഇത് സഹായിക്കും. തൈരിലെ ബാക്ടീരിയകള്‍ ശ്വേത രക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു. 
തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ (cortisol) ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും, ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.
തൈര് എങ്ങനെ കഴിക്കണം എങ്ങനെ കഴിക്കരുത്
1. രാത്രിയില്‍ തൈര് കഴിയ്ക്കരുത്. ദഹിയ്ക്കാന്‍ പ്രയാസം.2. തണുപ്പുള്ള കാലാവസ്ഥയിലും കോള്‍ഡുള്ളപ്പോഴും   ഇതൊഴിവാക്കുക.3. തൈര് ചൂടാക്കരുത്.4. നെയ്യ്, നെല്ലിക്ക, വേവിച്ച ചെറുപയര്‍ എന്നിവയ്ക്കൊപ്പം   തൈരു കഴിയ്ക്കുന്നത് ഗുണമിരട്ടിപ്പിയ്ക്കും.5. പാല്‍ ഉറയൊഴിച്ച് പൂര്‍ണമായും തൈരായി മാറിയ ശേഷം   മാത്രം ഉപയോഗിയ്ക്കുക. ഉറ കൂടാത്തത് ഉപയോഗിയ്ക്കുന്നത്   വയറിന് നല്ലതല്ല.6. ആയുര്‍വേദ പ്രകാരം മുട്ട, മീന്‍, ഇറച്ചി, മദ്യം എന്നിവയ്ക്കൊപ്പം   തൈര് കഴിയ്ക്കരുത്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.