IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി ഹൈക്കോടതി വിശദമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. 
ഹിന്ദു എം.എല്‍.എമാര്‍ ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ ഈ വാദം ഹൈക്കോടതി തള്ളി. അതേസമയം നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതിക്ക് സര്‍ക്കാരിന് മേല്‍ ഇക്കാര്യം അടിച്ചേല്‍പ്പിക്കാനാകില്ല. കോടതി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.