IBC- Complete Business News in Malayalam
Breaking news  
25 June 2018 Monday
 
ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ സ്ഥാനം രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു!

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു. അര്‍ണാബ് ഗോസ്വാമിയെ മുന്നില്‍ നിര്‍ത്തി ദേശീയ തലത്തില്‍ തുടങ്ങിയ റിപ്പബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. 
എആര്‍ജി ഔട്ട്ലൈനര്‍- ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖരന്‍ രാജിവെച്ചിട്ടുണ്ട്. ഇതുവരെ രാജ്യസഭയില്‍ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ഇത്തവണ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി എംപിയായി ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയ ധാര്‍മ്മികത മുന്‍നിര്‍ത്തി രണ്ടു ചാനലുകളുടെയും മേധാവി സ്ഥാനത്തു നിന്നും രാജിവെച്ചത്.
രണ്ട് ചാനല്‍ സംരംഭങ്ങളിലെയും ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സാങ്കേതികമായി മാധ്യമ സ്ഥാപനങ്ങളുമായുള്ള ബന്ധം രാജീവ് ചന്ദ്രശേഖരന്‍ എംപി അവസാനിപ്പിക്കുകയായിരുന്നു. ചാനല്‍ മേധാവി സ്ഥാനത്തു നിന്നും സ്ഥാനമൊഴിഞ്ഞത് കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണെന്നും സൂചനകളുണ്ട്. റിപ്പബ്ലിക്കില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ച് അദ്ദേഹം വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 
ബിജെപികാരനായ രാജ്യസഭാ എംപി എന്ന നിലയില്‍ മാധ്യമങ്ങളെ നിയമന്ത്രിക്കുന്നതിലെ ധാര്‍മിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് രാജിവ് ചാനല്‍ മേധാവി സ്ഥാനത്തു നിന്നും പിന്‍വാങ്ങുന്നത്. ജൂപ്പിറ്റര്‍ കാപ്പിറ്റലിന് കീഴിലാണ് മലയാളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നാണ് രാജീവ് രാജിവെക്കുന്നത്. റിപ്പബ്ലിക്ക് ചാനല്‍ തുടങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ ഇന്ത്യയിലെ നമ്പര്‍ വണ്‍ വാര്‍ത്താ ചാനലായി മാറിയിരുന്നു. 
അര്‍ണാബിന്റെ കീഴിയില്‍ ചാനല്‍ ഇനിയും കൂടൂതല്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും അതിന് ആശംസകളും രാജീവ് നേര്‍ന്നിട്ടുണ്ട്. ദേശീയ തലത്തില്‍ ബിജെപിക്ക് വേണ്ടി കുഴലൂതുന്നു എന്ന കടുത്ത വിമര്‍ശനം റിപ്പബ്ലിക്ക് ടിവിക്കെതിരെയുണ്ട്. ബിജെപി എംപിയുടെ ചാനലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ചാനലിനെ വിമര്‍ശിച്ചിരുന്നത്. ഈ വിമര്‍ശനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും സാങ്കേതികമായ ഇപ്പോഴത്തെ രാജിക്ക് പിന്നിലുണ്ട്.
ഏഷ്യാനെറ്റ് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ പുതിയ ചെയര്‍മാന്‍ എത്തുമെന്നതും ഉറപ്പാണ്. 2006 മുതല്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖരന്‍. ടി എന്‍ ഗോപകുമാര്‍ വാര്‍ത്താ മേധാവിയായിരുന്ന വേളയില്‍ അദ്ദേഹവുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്നു ചെയര്‍മാന്‍. പിന്നീട്, ടിഎന്‍ജിയുടെ വിയോഗത്തോടെ ഏഷ്യാനെറ്റിന്റെ വാര്‍ത്തകളുടെ കാര്യത്തില്‍ പക്ഷപാതമുണ്ടെന്ന വിധത്തില്‍ ആരോപണങ്ങളും ശക്തമാകുകയുണ്ടായി.
കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മില്‍ നിന്നും കടുത്ത വിമര്‍ശനം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നേരിടേണ്ടി വന്നിരുന്നു. ചാനലിന്റെ ഉള്ളടക്കത്തില്‍ അടക്കം രാജീവ് ചന്ദ്രശേഖരന്‍ ഇടപെടാറില്ലെങ്കിലും വിമര്‍ശനം വന്നത് പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. സൈബര്‍ ലോകത്ത് അടക്കം ശക്തമായ വിമര്‍ശനങ്ങള്‍ ചാനലിന് നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ തോമസ് ചാണ്ടിക്കെതിരായ വാര്‍ത്തകളുടെ പേരില്‍ രാജീനിന്റെ ആലപ്പുഴയിലെ റിസോര്‍ട്ടിന് നേരെ ആക്രമണവുമുണ്ടായി. 
കേരളത്തില്‍ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു രാജീവ്. എന്നാല്‍, രാഷ്ട്രീയക്കാരന്‍ എന്നതില്‍ ഉപരിയായി ബിസിനസ് താല്‍പ്പര്യങ്ങള്‍ തന്നെയാണ് രാജീവിനെ മുന്നോട്ടു നയിക്കുന്നതെന്ന കാര്യവും വ്യക്തമാണ്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. വിപണിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ് രാജീവ് വ്യക്തമാക്കിയത്. പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രീതിയിലാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. 
വിപണിയില്‍ ഒന്നാമനാകുന്നതിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് തന്റെ നയമെന്നും രാജീവ് വ്യക്തമാക്കി. വിപണി കീഴടക്കുന്നതിന് ഇടത് ചായ്വ് പ്രകടിപ്പിക്കണമെങ്കില്‍ അങ്ങനെ അതല്ല വലതു ചായ്വോ, ബിജെപി അനുകൂലമോ വേണമെങ്കില്‍ അങ്ങനെ, വിപണിയാണ് പ്രധാനം. തന്റെ ഉടമസ്ഥതയിലുള്ള വിവിധ ചാനലുകള്‍ വിവിധ രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുകയുണ്ടായി.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഭരണകക്ഷിയായ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നാണ് രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇ്പ്പോള്‍ ബിജെപി എംപിയായ സ്ഥിതിക്ക് ചാനലിന്റെ സ്വതന്ത്ര നിലപാട് ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തില്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍ ചാനലുമായുള്ള ബന്ധം വിച്ഛേദിച്ചത്.
മാധ്യമ മുതലാളി, എംപി, വ്യവസായി എന്നിങ്ങനെ മൂന്ന് തലക്കെട്ടുകളില്‍ ഉള്‍പ്പെട്ട രാജീവ് ചന്ദ്രശേഖരന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും റിപ്പബ്ലിക് ടിവിയിലെ മുഖ്യ നിക്ഷേപകന്‍ എന്ന നിലയിലായിരുന്നു. അതിദേശീയ വാദം ഉന്നയിച്ചും സംഘപരിവാറിനെ പിന്തുണച്ചുള്ള ഏകപക്ഷീയ വാര്‍ത്താ നിലപാടുകളുടെ പേരിലും നിരന്തരം വിവാദത്തിലകപ്പെടുന്ന വാര്‍ത്താ അവതാരകന്‍ കൂടിയാണ് അര്‍ണബ് ഗോസ്വാമി. 
ജെഎന്‍യു പ്രക്ഷോഭകരെ രാജ്യദ്രോഹികളായി മുദ്രകുത്തിയും, കേരളത്തെ പാക്കിസ്ഥാനായി ഉപമിച്ചും, ശശിതരൂരിനെതിരായി മാധ്യമ വേട്ട നടത്തിയുമുള്ള അര്‍ണബിന്റെ നിലപാടുകള്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടൈംസ് നൗവില്‍ നിന്നും രാജിവെച്ച് സ്വന്തമായി ചാനല്‍ തുടങ്ങിയ അര്‍ണബിനെ പിന്തുണച്ചവരില്‍ പ്രമുഖനായിരുന്നു രാജീവ് ചന്ദ്രശേഖരന്‍.
കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ബംഗ്ളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്ബനിയുടെ തലവനാണ്. ഈ കമ്ബനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.