IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
യുഡിഎഫിന്റെ കാലത്ത് തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ യുഡിഎഫിന്റെ കാലത്ത് കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. രജിസ്ട്രേഷനില്ലാത്ത കടലാസ് കമ്പനികള്‍ക്ക് നല്‍കിയ കോടികളുടെ വായ്പ തിരിച്ചു കിട്ടിയിട്ടില്ല. ക്രമക്കേടുകളെക്കുറിച്ച് ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണക്കാലത്ത് 2015 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് വായ്പ അനുവദിച്ചതില്‍ ക്രമക്കേടുള്ളത്. 
രജിസ്ട്രേഷന്‍ പോലുമില്ലാത്ത കമ്പനികള്‍ക്ക് കോടികളുടെ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. വായ്പതുക തിരിച്ച് പിടിക്കാനുള്ള കൃത്യമായ രേഖകള്‍ ബാങ്കിന്റെ കൈവശമില്ല. പത്ത് കോടിക്ക് മുകളില്‍ വായ്പയെടുത്ത അറുപതിലധികം പേരാണ് തിരിച്ചടവ് മുടക്കിയിരിക്കുന്നത്. വായ്പ മുടങ്ങിയ കമ്പനികളുടെ ഡയറക്ടമര്‍മാരുടെ വിവരങ്ങള്‍ പോലും ബാങ്കില്‍ ലഭ്യമല്ല. 423 കോടി രൂപയാണ് ബാങ്കിന് ആകെ കിട്ടാക്കടം.
തിരിച്ചടവ് മുടങ്ങിയവര്‍ക്ക് കൂടുതല്‍ തവണ വായ്പ അനുവദിച്ചിട്ടുണ്ട്. ഒരു ഭൂമിയുടെ ആധാരം പണയപ്പെടുത്തി പല ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിനെ കുറിച്ച് ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ മറ്റ് ഏജന്‍സിയെ സമീപിക്കും. ഇതിനിടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനം മെച്ചപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.